പട്ടർനടക്കാവിൽ ഭീഷണിയുയർത്തി ചീനി മരങ്ങൾ
text_fieldsപട്ടർനടക്കാവ്: അങ്ങാടിയിൽ കടകൾക്കും പാർക്കിങ് വാഹനങ്ങൾക്കും മീതെ പടർന്നു പന്തലിച്ചു നിൽക്കുന്ന ചീനി മരങ്ങൾ ഭീഷണിയുയർത്തുന്നതായി പരാതി. മഴയത്താണ് കൊമ്പുകൾ കനം തൂങ്ങി താഴോട്ട് കൂടുതൽ തൂങ്ങിനിൽക്കുന്നത്. രണ്ട് വർഷം മുമ്പ് വ്യാപാരികൾ പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസ് ഇടപെട്ട് റോഡിലേക്ക് തൂങ്ങിനിന്ന കൊമ്പ് മുറിച്ചുമാറ്റിയിരുന്നു.
ചന്തപ്പറമ്പിൽ ചീനി മരത്തിന്റെ ഇലകൾ കൊഴിഞ്ഞ് പഞ്ചായത്ത് പൊതുകിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലാതായതായും പരാതിയുണ്ട്. മരങ്ങൾ അങ്ങാടിയിലും ചന്തപ്പറമ്പിലും തണൽ പരത്തുന്നത് അനുഗ്രഹമാണെങ്കിലും ഇതിൽ അധിവസിക്കുന്ന നൂറുകണക്കായ പക്ഷികളുടെ വിസർജ്യം പൊതുജനത്തിന് ശല്യമായിട്ടുണ്ട്. പക്ഷികളെ ഉപദ്രവിക്കാതെ അപകടനിലയിൽ തൂങ്ങിനിൽക്കുന്ന കൊമ്പുകൾ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.