വേനല്‍ മഴ: ജില്ലയിൽ ഡെങ്കിപ്പനി തലപൊക്കുന്നു
text_fieldsമലപ്പുറം: ജില്ലയില്‍ വേനല്‍ മഴക്ക് ശേഷം ഡെങ്കിപ്പനി കേസുകളില്‍ വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഡി.എം.ഒ അറിയിച്ചു. ജില്ലയില്‍ വേനല്‍ മഴ തുടങ്ങിയതോടെ തന്നെ ഡെങ്കികേസുകളില് വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകള്‍ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ ഇനിയും കൂടും. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 651 സ്ഥിരീകരിച്ചതും 607 സംശയാസ്പദവുമായ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഏറനാട്, നിലമ്പൂർ താലൂക്കുകളിലെ മലയോര മേഖലയിലാണ്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള പ്രധാനമാര്‍ഗം കൊതുകിന്റെ ഉറവിട നശീകരണമാണ്.
മേയ് മാസത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളുമായി സഹകരിച്ച് ഊര്‍ജിത ഉറവിട നശീകരണ പരിപാടി ആസൂത്രണം ചെയ്തട്ടുണ്ട്. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്ക്കാന് അനുവദിക്കരുത്. കൊതുക് കടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ വെള്ളിയാഴ്ചകളില്‍ സ്കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഞായറാഴ്ചകളില്‍ വീട്ടിലും പരിസരത്തിലും നിര്‍ബന്ധമായും നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.