സമ്പൂർണ ലോക്ഡൗണിൽ മലപ്പുറം ജില്ല നിശ്ചലം
text_fieldsമലപ്പുറം: കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ഡൗണിൽ ജില്ല നിശ്ചലമായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
അത്യാവശ്യക്കാർ മാത്രമേ പുറത്തിറങ്ങിയുള്ളൂവെന്നതിനാൽ നിരത്തുകളും കാലിയായി. ജില്ല അതിർത്തികളിലും നഗരങ്ങളിലും പൊലീസ് കർശനപരിശോധന ഏർപ്പെടുത്തിയതും വീട്ടിലിരിക്കാൻ ആളുകളെ നിർബന്ധിതരാക്കി. വിവാഹം, മരണാനന്തര ചടങ്ങുകൾ, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോൾ പമ്പുകൾ എന്നിവക്ക് ലോക്ഡൗൺ ബാധകമല്ലായിരുന്നു.
റേഷൻ ഷോപ്പുകളും പ്രവർത്തിച്ചു. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-തൃശൂർ ദേശീയപാതകളും വിവിധ സംസ്ഥാനപാതകളും വാഹനങ്ങൾ ഓടാത്തതും കടകൾ തുറക്കാത്തതും കാരണം വിജനമായിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം ഞായറാഴ്ചകളിൽ ബസ് സർവിസില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.