Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2021 11:58 PM GMT Updated On
date_range 13 Nov 2021 11:58 PM GMTsuply side1
text_fieldsbookmark_border
തേരിൻെറ കാഴ്ചച്ചന്തം ഉത്സവത്തിനെത്തുന്ന കൽപാത്തിയുടെ ആഹ്ലാദവർണങ്ങൾ കൂടുതൽ പ്രതിഫലിക്കുന്നത് രഥങ്ങളിലാണ്. കണ്ടവരുടെ മനസ്സിൽ മായക്കാഴ്ചയായി തങ്ങിനിൽക്കുന്ന രഥങ്ങൾ. തമിഴ്നാട് മധുര, കാശി ഭാഗങ്ങളിൽനിന്ന് കേരളത്തിലെത്തിയ തരകർ പണിക്കർ വിഭാഗമാണ് തേരുകൾക്ക് ചമയം തയാറാക്കുന്നത്. കൊടുവായൂർ, കൊല്ലേങ്കാട്, പാലക്കാട്, വിത്തനശ്ശേരി, അഴിയന്നൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. തുലാമാസം മുതൽ മേടമാസം വരെയാണ് തേരുകളുടെ സീസൺ. ഗോപുര രൂപത്തിലുള്ള തേരിന് ചന്തമേകുന്നത് 21 അലങ്കാരങ്ങൾകൊണ്ടാണ്. സോപാനപ്പടി (ദേവകൾക്ക് മുന്നിലുള്ള ചവിട്ടുപടി), പടിച്ചട്ടം (ദേവകൾക്ക് മുന്നിൽ ക്ഷേത്രരൂപത്തിലുള്ള നിർമിതി), ഗോപുരവാതിൽ (ദേവകൾക്ക് മുന്നിലുള്ള വാതിൽ), ചെവി (തേരിന് വശങ്ങളിൽ െവക്കുന്ന ചിത്രങ്ങൾ) എന്നിങ്ങനെയാണ് തേരിൻെറ ഭാഗങ്ങൾ. ദ്വാരപാലകർ, ഗരുഡക്കൂട്, പൊന്തുമാല, കൊടികൾ, കളർമാല, പൂപ്പലക, സർപ്പരൂപങ്ങൾ, പഞ്ചവർണക്കിളി രൂപങ്ങൾ, മുൾവട്ടം, സാധാവട്ടം, കുതിരകൾ എന്നിങ്ങനെ അലങ്കാരങ്ങൾ തേരിന് മാറ്റുകൂട്ടുന്നു. കാറ്റിൽ ഇളകിയാടുന്ന വെളുത്ത നെട്ടിമാലകളാണ് തേരിൻെറ ഭാവങ്ങളിലൊന്ന്. രഥത്തിൽ ഘടിപ്പിച്ച് വളയങ്ങളിൽ തട്ടുകളായാണ് മാലകൾ തൂക്കിയിടുക. 40 അടി വരെ ഉയരമുള്ള തേരുകളിൽ ഭൂരിഭാഗവും അലങ്കരിക്കുക നെട്ടിമാലകൊണ്ടാണ്. ഇളകിയാടുന്ന മാലകൾക്കിടയിലൂടെ ദേവതക്ക് കുളിർമയും ശുദ്ധവായുവും ലഭിക്കുമെന്നാണ് വിശ്വാസം. ----------------------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story