സപ്ലൈകോ ജില്ലതല ഓണം ഫെയറിന് തുടക്കം
text_fieldsമലപ്പുറം: സപ്ലൈകോ ജില്ലതല ഓണം ഫെയറിന് തുടക്കം. മലപ്പുറം കുന്നുമ്മലിൽ കലക്ടറുടെ ബംഗ്ലാവിനു സമീപത്തെ കെട്ടിടത്തിലാണ് ഒാണച്ചന്ത.താലൂക്ക് തലത്തിലെ ഓണം ഫെയറുകളും മാവേലി സ്റ്റോറുകൾ വഴിയുള്ള ഓണം മാർക്കറ്റും 25 മുതൽ ആരംഭിക്കും. സപ്ലൈകോ ഉൽപന്നങ്ങളും വിവിധതരം അരികളുടെ കൗണ്ടർ, ഹോം അപ്ലയൻസ്, സ്റ്റേഷനറി സാധനങ്ങൾ, ഹോർട്ടി കോർപ്പ് പച്ചക്കറി സ്റ്റാൾ തുടങ്ങിയവയാണ് മേളയിലുള്ളത്.
ഒരു കാർഡിനു അര ലിറ്റർ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങൾ സബ്സിഡി ഇനത്തിൽ ലഭിക്കും. സാധനങ്ങൾക്ക് അഞ്ച് മുതൽ 40 ശതമാനം വരെ ഇളവുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ടോക്കൺ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
വിലവിവരപ്പട്ടിക സബ്സിഡി വില (നോൺ സബ്സിഡി വില കിലോഗ്രാമിന് ) അരി-ജയ 25 ( 34 ), കുറുവ-25 (30) , മട്ട 24 (32), പച്ചരി 23 (27), ചെറുപയർ 74 (96), ഉഴുന്ന് 66 (108), കടല 43 (59), വൻപയർ 45 (68), തുവരപ്പരിപ്പ് 65 (93) , മുളക്: 75 (120), മല്ലി: 76 (88), പഞ്ചസാര 22 (38.5) ജില്ലതല ഓണം ഫെയർ മേളയിൽ ആദ്യവിൽപന പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു. നഗരസഭാ കൗൺസിലർ ഹാരിസ് ആമിയൻ, ജില്ല സപ്ലൈ ഓഫിസർ പി. രാജീവ്, സപ്ലൈക്കോ ജൂനിയർ മാനേജർ വി. അബ്ദു എന്നിവർ പങ്കെടുത്തു.
കുടുംബശ്രീ ഒാണക്കിറ്റ് വിതരണം
പെരിന്തൽമണ്ണ: കുടുംബിനികളുടെ കരങ്ങളാൽ മായം കലരാതെ 16 ഉൽപന്നങ്ങളുമായി ഒാണക്കിറ്റ് വിതരണം പെരിന്തൽമണ്ണ പട്ടാമ്പി റോഡിലെ ജില്ല മിഷെൻറ കുടുംബശ്രീ ബസാറിൽ നടത്തി. കുടുംബശ്രീ കൺസോർഷ്യം പ്രസിഡൻറ് ഉമ്മുസൽമ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.