സ്വരാജ് ട്രോഫി, മഹാത്മ പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു
text_fieldsമലപ്പുറം: ജനങ്ങളോടൊപ്പം തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരുത്തെന്ന് കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്. ഉദ്യോഗസ്ഥ സമൂഹം അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാകുമ്പോള്‍ ആണ് ആസൂത്രണ പ്രക്രിയയുടെ വേഗം വര്‍ധിക്കുകയെന്നും മന്ത്രി പറഞ്ഞു. ഏകീകൃത തദ്ദേശ സ്വയംഭരണം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലതല തദ്ദേശ ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പുരസ്കാര വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വരാജ് ട്രോഫി നേടിയ മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും പ്രതിനിധികളും ചേര്‍ന്ന് മന്ത്രിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം നേടിയ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തും മഹാത്മ പുരസ്കാരം നേടിയ എടപ്പാള്‍ പഞ്ചായത്തും പുരസ്കാരം സ്വീകരിച്ചു.
'നവകേരളം കര്‍മ പരിപാടി രണ്ട്, സംയോജിത തദ്ദേശ സ്വയംഭരണ സര്‍വിസ്' വിഷയത്തില്‍ നടന്ന സെമിനാര്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയായി. കില ജില്ല ഫെസിലിറേറ്റര്‍ എ. ശ്രീധരന് മോഡറേറ്ററായി. മലപ്പുറം മച്ചിങ്ങല്‍ എം.എസ്.എം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, മലപ്പുറം നഗരസഭ ചെയര്മാന് മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷന് സെക്രട്ടറി ടി. അബ്ദുല്‍ കരീം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് അബ്ദുല്‍ കലാം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേല്‍, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ഇന്‍ചാര്‍ജ് പ്രീതി മേനോന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.