എസ്.വൈ.എസ് കാര്‍ഷിക ചന്ത ശ്രദ്ധേയമായി
text_fieldsമലപ്പുറം: കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി എസ്.വൈ.എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ കാര്‍ഷിക ചന്ത സംഘടിപ്പിച്ചു. പച്ചമണ്ണിെൻറ ഗന്ധമറിയുക പച്ച മനുഷ്യെൻറ രാഷ്ട്രീയം പറയുക എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച ഹരിത മുറ്റം പദ്ധതിയിലൂടെ വിളവെടുത്ത പച്ചക്കറി വിഭവങ്ങളായിരുന്നു ചന്തയിലെ മുഖ്യ ആകര്‍ഷണം.
പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് പുറമെ മണ്‍പാത്രങ്ങള്‍, നാടന്‍ കോഴികള്‍, ഫ്രൂട്ട്സ്, പഠനോപകരണങ്ങള്‍, പുസ്തകങ്ങള്‍, പണിയായുധങ്ങള്‍, വിവിധ തരം മസാലപ്പൊടികള്‍, ധാന്യപ്പൊടികള്‍ തുടങ്ങിയവയും ചന്തയിലുണ്ടായിരുന്നു. ചന്തയുടെ ഭാഗമായി ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവും നടത്തി. കാര്‍ഷിക ചന്തയുടെ ഉദ്ഘാടനം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എം. സ്വാദിഖ് സഖാഫി നിര്‍വഹിച്ചു. സമസ്ത ജില്ല സെക്രട്ടറി ഇബ്രാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി മുസ്തഫ കോഡൂര്‍, എസ്.വൈ.എസ് ജില്ല സെക്രട്ടറി പി.പി. മുജീബുറഹ്മാന്‍, എസ്.എസ്.എഫ് ജില്ല സെക്രട്ടറി അബ്ദുന്നാസര്‍ കോഡൂര്‍, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, എസ്.വൈ.എസ് മലപ്പുറം സോണ്‍ പ്രസിഡൻറ് ദുല്‍ഫുഖാര്‍ അലി സഖാഫി, ജനറല്‍ സെക്രട്ടറി സിദ്ദീഖ് മുസ്ലിയാര് മക്കരപ്പറമ്പ്, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, മജീദ് മദനി മേല്‍മുറി, ബദ്റുദ്ദീന്‍ കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.