മലപ്പുറം: '1921 സ്വാതന്ത്ര്യ സമരത്തിെൻറ സ്മൃതികാലങ്ങള്‍' ശീര്‍ഷകത്തില്‍ മലബാര്‍ സമരത്തിെൻറ നൂറാം വാര്‍ഷികത്തിെൻറ ഭാഗമായി എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി പൂക്കോട്ടൂരില്‍ സംഘടിപ്പിച്ച മലബാര്‍ സമര സ്മൃതി സംഗമം സാഹിത്യകാരന് പി. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് പട്ടാളം വേഷപ്രച്ഛന്നരായി മലബാറിലെ ചിലയിടങ്ങളില്‍ മുസ്ലിംകളെയും ചിലയിടങ്ങളില്‍ ഹിന്ദുക്കളെയും വധിച്ചതിനു പിന്നില്‍ ഹിന്ദു- മുസ്ലിം കലാപവും അധികാരം നിലനിര്‍ത്തുകയെന്നതും മാത്രമായിരുന്നു ലക്ഷ്യമെന്നും ഇതിെൻറ പേരില്‍ കൊന്നാരയില്‍ ഹിന്ദുക്കള്‍ നിരപരാധികളാവുമ്പോള് കാവനൂരില്‍ മുസ്ലിംകള് അപരാധികളാവുന്നത് ശരിയായ നിരീക്ഷണമല്ലെന്നും ഇത് സംഘ്പരിവാര്‍ ചരിത്രത്തോട് ചെയ്യുന്ന ചതിയാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജില്ല സെക്രട്ടറി പി. ഇബ്റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. അബൂബക്കര്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം പ്രഫസര്‍ ഡോ. പി. ശിവദാസന്‍, പി.എ. സലാം പൂക്കോട്ടൂര്‍, അബൂബക്കര്‍ അല്‍ ഐദ്രൂസി, എസ്.വൈ.എസ് ജില്ല ജനറല്‍ സെക്രട്ടറി വി.പി.എം ഇസ്ഹാഖ്, കരുവള്ളി അബ്ദുറഹീം, പി.പി മുജീബ് റഹ്മാന്, സോണ്‍ പ്രസിഡൻറ് ദുല്‍ഫുഖാര്‍ അലി സഖാഫി, സിദ്ദീഖ് മുസ്ലിയാര് മക്കരപ്പറമ്പ്, അഹ്മദലി കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.
മഞ്ചേരി: എസ്.വൈ.എസ് മഞ്ചേരി സോൺ കമ്മിറ്റി പയ്യനാട്ട് സംഘടിപ്പിച്ച സ്മൃതി സംഗമം കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. കെ.എസ്. മാധവൻ, എസ്.വൈ.എസ് കോഴിക്കോട് ജില്ല സെക്രട്ടറി മുഹമ്മദലി കിനാലൂർ എന്നിവർ വിഷയാവതരണം നടത്തി.
എസ്.വൈ.എസ് മലപ്പുറം ജില്ല പ്രസിഡൻറ് അസൈനാർ സഖാഫി കുട്ടശ്ശേരി, അസീസ് സഖാഫി എലമ്പ്ര, സുലൈമാൻ സഅദി, യു.ടി.എം. ശമീർ പുല്ലൂർ, ഫൈസൽ വെള്ളില, മുനീർ പൂച്ചേങ്ങൽ, സി.കെ. ശാക്കിർ സിദ്ദീഖി, സൈഫുദ്ദീൻ പൂക്കളത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രബന്ധ അവതരണം, പ്രമേയം, വിപ്ലവഗാനം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.