യൂനിഫോം തയ്ച്ചില്ല, പെരുന്നാളും ഒാണവുമില്ല; പട്ടിണിയുടെ വക്കിൽ തയ്യൽ തൊഴിലാളികൾ
text_fieldsപെരിന്തൽമണ്ണ: രണ്ടു പെരുന്നാളും വിഷുവും സ്കൂൾ സീസണും കഴിഞ്ഞ് ഒാണമെത്തി. തയ്യൽ ചക്രം ചവിട്ടിത്തിരിച്ച് ജീവിതം നീക്കിയിരുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് സീസണുകളാണിവയെല്ലാം. പക്ഷേ പട്ടിണിയുടെ വക്കത്താണ് ഈ കുടുംബങ്ങൾ.
തൊഴിൽ നിലച്ചിട്ട് അഞ്ചുമാസം പിന്നിട്ടു. സ്കൂൾ സീസണിൽ രാവും പകലും ജോലിയെടുത്താണ് യൂനിഫോമുകൾ തൈച്ചിരുന്നത്. ഒാണത്തിനും െപരുന്നാളിനും അങ്ങനെ തന്നെയായിരുന്നു. ഉത്സവങ്ങളും സ്കൂൾ സീസണും കഴിഞ്ഞാൽ വിവാഹാഘോഷങ്ങളാണ് മറ്റൊന്ന്. വിവാഹങ്ങൾ ചടങ്ങുകളായതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു. വർഷങ്ങളായി സംഘടിത തൊഴിൽമേഖലയായ ഇവർക്ക് ക്ഷേമനിധിയുണ്ട്. 20 രൂപ മാസം അടച്ചിരുന്ന അംശാദായം ഇപ്പോൾ 50 രൂപയായി.
വർഷത്തിൽ 600 രൂപ അടക്കാൻപോലും തൊഴിലാളികൾക്കാവുന്നില്ലെന്ന് ടൈലറിങ് ആൻഡ് ഗാർമെൻറ്സ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന ഭാരവാഹി ഖാദർ അങ്ങാടിപ്പുറം പറഞ്ഞു. അശംദായം കൂട്ടിയെങ്കിലും ആനുപാതികമായി ആനുകൂല്യങ്ങൾ കൂട്ടിയിട്ടില്ല. മറ്റു ക്ഷേമനിധികളെ അപേക്ഷിച്ച് പരിമിതമായ ആനൂകൂല്യങ്ങളാണ്. 60 വയസ്സായാൽ എല്ലാവർക്കും ക്ഷേമ പെൻഷനുണ്ടെന്നിരിക്കെ സർക്കാറിലടച്ച പണം തുച്ഛവിഹിതമായാണ് ആനുകൂല്യമായി കിട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.