പുതുവത്സര സമ്മാനമായി ടേക് എ ബ്രേക് സമർപ്പിക്കും
text_fieldsമഞ്ചേരി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കും. നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയായി. വൈദ്യുതിയും ലഭ്യമാക്കി. കേന്ദ്രത്തിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിന് വാട്ടർ അതോറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. ജനുവരി ആദ്യവാരത്തിൽ ജനങ്ങൾക്ക് തുറന്നുകൊടുക്കാനാകുമെന്ന് ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു.
ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് വിശ്രമിക്കാനും ശൗചാലയങ്ങൾ ഉപയോഗിക്കാനും ഉദ്ദേശിച്ചാണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. മഞ്ചേരി-കോഴിക്കോട് റോഡിൽ പഴയ നഗരസഭക്ക് സമീപമാണ് പുതിയ കെട്ടിടം നിർമിച്ചത്. പാണ്ടിക്കാട് റോഡിൽ മാലാംകുളത്തും വഴിയോര വിശ്രമകേന്ദ്രം നിർമിച്ചിട്ടുണ്ട്. നിർമാണം അന്തിമഘട്ടത്തിലാണ്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുന്നോടിയായി ഇതും ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്സൻ അറിയിച്ചു.
കിഴക്കേത്തല സ്കൂളിനായി നിർമിച്ച പുതിയ കെട്ടിടം, ബസ് ബേ കം ഷോപ്പിങ് കോംപ്ലക്സ് എന്നിവയും ഈ വർഷത്തിൽ നാടിന് സമർപ്പിക്കുമെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.