Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാലൂക്ക്​ ആശുപത്രി:...

താലൂക്ക്​ ആശുപത്രി: കോവിഡ്​ ​െഎ.സി.യു തുറക്കാൻ നടപടി വേണമെന്ന്​ കൗൺസിൽ യോഗം

text_fields
bookmark_border
താലൂക്ക്​ ആശുപത്രി: കോവിഡ്​ ​െഎ.സി.യു തുറക്കാൻ നടപടി വേണമെന്ന്​ കൗൺസിൽ യോഗം
cancel

മ​ല​പ്പു​റം: കോ​ട്ട​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വെൻറി​ലേ​റ്റ​ര്‍ ഐ.​സി.​യു​വി​െൻറ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല്‍ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 1.15 കോ​ടി രൂ​പ ചെ​ല​വി​ല്‍ പൂ​ർ​ത്തി​യാ​ക്കി ജൂ​ണ്‍ 26ന് ​ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ കേ​ന്ദ്ര​മാ​ണ് പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ക്ട​ര്‍മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും അ​ഭാ​വം കാ​ര​ണം പ്ര​വ​ര്‍ത്തി​ക്കാ​ത്ത​ത്. വി​ഷ​യം ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യെ​യും ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പി​നെ​യും അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച മൂ​ന്ന് ഡോ​ക്ട​ര്‍മാ​രു​ടെ​യും ആ​റ് ന​ഴ്സു​മാ​രു​ടെ​യും സേ​വ​നം ല​ഭി​ച്ചാ​ലേ ഐ.​സി.​യു​വി​െൻറ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​നാ​വൂ.

മൂ​ന്ന് ഷി​ഫ്​​റ്റു​ക​ളി​ലാ​യി എ​ട്ട് മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് ഒ​രു ഡോ​ക്ട​റു​ടെ​യും ര​ണ്ട് ന​ഴ്സു​മാ​രു​ടെ​യും സേ​വ​ന​മാ​ണ് കേ​ന്ദ്ര​ത്തി​ന് വേ​ണ്ട​ത്. ഇ​തി​നാ​യി ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന് (എ​ന്‍.​എ​ച്ച്.​എം) ന​ഗ​ര​സ​ഭ അ​പേ​ക്ഷ ന​ല്‍കി​യി​രു​ന്നു. ന​ഗ​ര​സ​ഭ നേ​രി​ട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ നി​യ​മി​ക്കു​ന്ന​ത് മാ​സ​ത്തി​ല്‍ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്ന​ത് മു​ന്നി​ല്‍ ക​ണ്ടാ​ണ് നി​യ​മ​ന ന​ട​പ​ടി​ക​ൾ എ​ന്‍.​എ​ച്ച്.​എ​മ്മി​ന് കൈ​മാ​റി​യ​ത്. എ​ന്നാ​ല്‍, ന​ട​പ​ടി​ക​ള്‍ നീ​ളു​ന്ന​ത് പ്ര​വ​ര്‍ത്ത​ന​ത്തി​ന് ത​ട​സ്സ​മാ​യി.

ആ​ധു​നി​ക ഐ.​സി.​യു​വി​ല്‍ വെൻറി​ലേ​റ്റ​ര്‍ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പ​ത്ത് കി​ട​ക്ക​ക​ളും അ​ഞ്ച് നി​രീ​ക്ഷ​ണ ബെ​ഡു​ക​ളു​മു​ണ്ട്. 10 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ കേ​ന്ദ്രീ​കൃ​ത ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണ സം​വി​ധാ​ന​മു​ണ്ട്. പ്ര​വ​ര്‍ത്ത​ന​മി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ള്‍ മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍ ആ​രോ​ഗ്യ മ​ന്ത്രി, ജി​ല്ല ക​ല​ക്ട​ര്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ക്ക് അ​പേ​ക്ഷ ന​ല്‍കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ മു​ജീ​ബ്​ കാ​ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icu​Covid 19
News Summary - Taluk Hospital: Council meeting calls for action to open Covid ICU
Next Story