താനൂര്‍ ബോട്ടപകടം: 25 ലക്ഷം നഷ്ടപരിഹാരവും കുടംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കണം- എസ്.ഡി.പി.ഐ
text_fieldsമലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. സര്‍ക്കാരിന്റെ അനാസ്ഥയുടെ ഭാഗമാണ് ഈ ദുരന്തം.
വിനോദസഞ്ചാര മേഖലകളില്‍ വേണ്ടത്ര സുരക്ഷാ പരിശോധനയോ നിയമനടപടികളോ നടത്താത്തതിന്റെ പരിണിത ഫലമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദാരുണ സംഭവം. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം സടകുടഞ്ഞെണീക്കുന്ന നിയമനടപടികളല്ല വേണ്ടത്. ടൂറിസം മേഖലകളില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിരന്തരമായ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബോട്ടപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വസതികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സംസ്ഥാന-ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍, മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. സി എച്ച് അഷ്റഫ്, ജില്ല വൈസ് പ്രസിഡന്റ് സൈതലവി ഹാജി, ജില്ല സെക്രട്ടറി ഷെരീഖാന്‍ മാസ്റ്റര്‍ പ്രസിഡന്റിനോടൊപ്പം വസതി സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.