അധ്യാപക അവാർഡ്: അംഗീകൃത സ്കൂൾ അധ്യാപകരെയും പരിഗണിക്കണമെന്ന്
text_fieldsമലപ്പുറം: അധ്യാപക അവാർഡിെൻറ പേരിൽ സംസ്ഥാന സർക്കാർ അംഗീകൃത സ്കൂളുകളിലെ അധ്യാപകരോട് കാട്ടുന്നത് തികഞ്ഞ അവഗണനയാണെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ആരോപിച്ചു.
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ അംഗീകൃത സ്കൂളുകൾ നേടുന്ന മികവുകൾ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസത്തിെൻറ മേന്മയായി ഉയർത്തിക്കാട്ടാറുണ്ട്.
എന്നാൽ, ആ മികവുകൾക്ക് പിന്നിലെ ശക്തികളായ അധ്യാപകരെ അധ്യാപക പുരസ്കാരത്തിനായി പരിഗണിക്കാൻ പോലും സംസ്ഥാന സർക്കാർ തയാറാകുന്നില്ല. അധ്യാപക പുരസ്കാരത്തിന് അംഗീകൃത സ്കൂൾ അധ്യാപകരെയും പരിഗണിക്കാൻ സർക്കാർ തയാറാകണമെന്ന് കെ.ആർ.എസ്.എം.എ സംസ്ഥാന പ്രസിഡൻറ് പി.കെ. മുഹമ്മദ് ഹാജ, ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ, മലപ്പുറം ജില്ല ഭാരവാഹികളായ പി.വി. മുഹമ്മദ് മൗലവി, യൂസുഫ് തൈക്കാടൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.