50ാം വിവാഹ വാർഷികാഘോഷം സാമൂഹികപ്രവർത്തനങ്ങളിലൂടെ
text_fieldsതാനൂർ: 50ാം വിവാഹവാർഷികാഘോഷം സാമൂഹികപ്രവർത്തനങ്ങൾക്ക് മാറ്റിവെച്ച് ദമ്പതികൾ. വളവന്നൂർ ജി.എൽ.പി സ്കൂളിൽനിന്ന് വിരമിച്ച പി. ശങ്കരനും കെ പുരം ജി.എൽ.പി സ്കൂളിൽനിന്ന് വിരമിച്ച എം. സുഭദ്രയുമാണ് വിവിധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാൻ ആഘോഷങ്ങൾ മാറ്റിവെച്ചത്.
വിവിധ സാംസ്കാരിക, സേവന സംഘങ്ങൾക്കാണ് ധനസഹായം നൽകിയത്. പി. ശങ്കരൻ സ്ഥാപക സെക്രട്ടറിയായ മീനടത്തൂർ രാജേഷ് സ്മാരക ഗ്രന്ഥാലയത്തിന്റെ കെട്ടിട നിർമാണം, മീനടത്തൂർ ജുമാമസ്ജിദ് പുനരുദ്ധാരണം, ചെമ്പ്രയാലുക്കൽ ഭഗവതിത്തറ, താനാളൂർ ഡയാലിസിസ് സെന്റർ, ഒഴൂർ കൈരളി ചാരിറ്റബിൾ സൊസൈറ്റി, കാരുണ്യതീരം ചാരിറ്റബിൾ ട്രസ്റ്റ്, റിട്ട. അധ്യാപകരുടെ സഹായ സംഘടന 'ഷെൽട്ടർ' തുടങ്ങിയവക്കാണ് സഹായം നൽകിയത്.
പി. ശങ്കരൻ സി.പി.എം താനൂർ ഏരിയ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യസംഘം ജില്ല കമ്മിറ്റി അംഗം, തിരൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ആരോഗ്യ ബോധവത്കരണ ക്ലാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.