മോര്യയിലെ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് അംഗീകാരം
text_fieldsതാനൂർ: താനൂർ നഗരസഭക്ക് കീഴിലെ മോര്യയിലെ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് എൻ.എ.ബി.എച്ച് (നാഷനൽ ആക്രിഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് പ്രൊവൈഡേഴ്സ്) അംഗീകാരം ലഭിച്ചു. ഡിസ്പെൻസറിക്ക് എൻ.എ.ബി.എച്ച് ആയുഷ് എൻട്രി ലെവൽ സർട്ടിഫിക്കേഷനാണ് ലഭിക്കുന്നത്. 2025 നവംബർ വരെയാണ് കാലാവധി. തുടർ പരിശോധനകൾക്ക് ശേഷം അംഗീകാരം പുതുക്കിനൽകും.
ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫിസർ ഡോ. ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളാണ് എൻ.എ.ബി എച്ച് അംഗീകാരത്തിന് ഡിസ്പെൻസറിയെ അർഹമാക്കിയത്. നാഷനൽ ആയുഷ് മിഷന്റെ കീഴിൽ ഒരുവർഷത്തോളമായി ഇവിടെ യോഗ പരിശീലനവും നടന്നുവരുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിൽ കമ്യൂണിറ്റി യോഗയും നടക്കുന്നു.
സജീവമായി നടന്നുവരുന്ന പാലിയേറ്റിവ് പ്രവർത്തങ്ങൾ, വിവിധ ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവയും എൻ.എ ബി.എച്ച് അംഗീകാരത്തിന് കാരണമായി. താനൂർ നഗരസഭയും നാഷനൽ ആയുഷ് മിഷനും ചേർന്നാണ് അംഗീകാരം ലഭിക്കാനുള്ള ഭൗതിക സൗകര്യങ്ങൾ ഡിസ്പെൻസറിയിൽ ഒരുക്കിയത്. താനൂർ ഉൾപ്പെടെ ജില്ലയിലെ നാല് ആയുർവേദ ഡിസ്പെൻസറികൾക്കാണ് എൻ.എ.ബി.എച്ച് അക്രിഡിറ്റേഷൻ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.