താനൂർ പുത്തൻതെരുവിൽ വാഹനങ്ങളുടെ കൂട്ടിയിടി
text_fieldsതാനൂർ: പുത്തൻതെരുവിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകട പരമ്പര. ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം.
പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ദേവധാർ മേൽപ്പാലം ഇറങ്ങി വരുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിച്ചതോടെയാണ് അപകട പരമ്പരക്ക് തുടക്കമായത്.
ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ എതിരെ വന്ന മറ്റൊരു കാർ, സ്കൂട്ടർ എന്നിവയിലും റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ വള്ളിക്കുന്ന് സ്വദേശിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ ബബിതിനെ കൈക്കും കാലിനും സാരമായ പരിക്കുകളോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു വാഹനങ്ങളിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.