ആശാവർക്കറുടെ വീടിനുനേരെ ആക്രമണം
text_fieldsതാനൂർ: നിറമരുതൂർ പഞ്ചായത്ത് ആശാവർക്കറുടെ വീടിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. വീട്ടിലെ സ്കൂട്ടർ തകർത്തശേഷം കനോലി കനാലിൽ ഉപേക്ഷിച്ചു. വീടിന് സമീപത്തെ കൃഷിയും മുറ്റത്തെ ചെടികളും നശിപ്പിച്ചു.
താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിറമരുതൂർ ജനതാബസാർ സ്വദേശിയും 15ാാം വാർഡ് ആശാ വർക്കറുമായ പി.കെ. പാർവതിയുടെ വീടിന് നേരെയാണ് തിരുവോണനാളിൽ രാത്രി ആക്രമണം ഉണ്ടായത്.
ഭർത്താവ് സുബ്രമണ്യെൻറ സ്കൂട്ടർ തകർത്തശേഷം കനോലി കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. പാർവതിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിവഴി വീടിന് സമീപത്തായി ആരംഭിച്ച മഞ്ഞൾകൃഷിയും നശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്കൂട്ടർ കനാലിൽനിന്ന് കണ്ടെടുത്തത്.
ആക്രമണത്തിെൻറ കാരണം വ്യക്തമല്ല. അതേസമയം, ലോക്ഡൗൺ സമയത്ത് രാത്രിയിൽ പ്രദേശത്ത് യുവാക്കൾ കൂട്ടംകൂടി നിൽക്കുന്നത് നാട്ടുകാർ വിലക്കിയിരുന്നു. ആരോഗ്യ വകുപ്പിെൻറ നിർദേശങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.