തീരദേശ ഹൈവേ: പട്ടയം ഉണ്ടായിട്ടും ഭൂമിക്ക് നഷ്ടപരിഹാരം നൽകാതെ പിടിച്ചെടുത്ത് പൊളിക്കുന്നു
text_fieldsതാനൂർ (മലപ്പുറം): സർക്കാർ പട്ടയമുള്ള ഭൂമി നഷ്ടപരിഹാരം നൽകാതെ തീരദേശ ഹൈവേക്കായി പിടിച്ചെടുക്കുകയും നിർമാണങ്ങൾ പൊളിക്കുകയും ചെയ്യുന്നെന്ന് ആക്ഷേപം. തീരദേശ ഹൈവേ കടന്നുപോവുന്ന താനൂർ ഭാഗത്തെ മത്സ്യത്തൊഴിലാളികളാണ് തീരദേശ ഹൈവേ അതോറിറ്റി അധികൃതർക്കെതിരെ രംഗത്തുവന്നത്. ജില്ലയിലെ മൂന്നാം റീച്ചായ മൊഹിയുദ്ദീൻ പള്ളി മുതൽ ഒട്ടുംപുറം പാലം വരെയുള്ള നാല് കിലോമീറ്റർ ഭാഗത്തെ സ്ഥലം റോഡിനായി രേഖപ്പെടുത്തിയതിനെതിരെയാണ് മത്സ്യത്തൊഴിലാളികളായ താമസക്കാർ രംഗത്തെത്തിയത്.
സ്വന്തമായി കുടികിടപ്പ് അവകാശ സർട്ടിഫിക്കറ്റും പട്ടയവും ലാൻഡ് ട്രൈബ്യൂണലിൽനിന്ന് ലഭിച്ചവരുടെ ഭൂമിയാണ് പുറേമ്പാക്ക് ഭൂമിയായി കാണിച്ച് റോഡിന് എടുക്കുന്നത്. 27 കോടി രൂപ ചെലവിൽ 15.6 മീറ്റർ ഭാഗമാണ് റോഡിനായി അഴുക്കുചാൽ ഉൾപ്പെടെ നിർമിക്കുന്നത്. ഇതിൽ 10 മീറ്റർ ഭാഗം മാത്രമാണ് ടാറിങ് നടത്തുന്നത്.
എന്നാൽ, ചിലയിടത്ത് 16, 18, 22, 24 മീറ്റർ എന്നിങ്ങനെ ഭൂമി ഏറ്റെടുക്കുന്നു. വ്യക്തമായ മാർഗനിർദേശമില്ലാതെയാണ് റോഡിെൻറ പേരിൽ സ്ഥലം ഏറ്റെടുക്കുന്നത്. രേഖകൾ പൂർണമായുള്ളവരുടെ വീടും മതിലും സ്ഥാപനവും ഉൾപ്പെടെ പൊളിക്കുന്ന നടപടി കഴിഞ്ഞദിവസം ആരംഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ലഭ്യമാക്കാത്ത പൊളിക്കൽ നാട്ടുകാർ തടഞ്ഞിട്ടുണ്ട്.
മൊയ്തീൻ പള്ളി പരിസരത്തെ കുട്ട്യാച്ചിെൻറ പുരക്കൽ പരേതനായ അബ്ദുൽഖാദറിെൻറ പേരിൽ പട്ടയത്തിൽ രണ്ടര സെൻറുള്ളതിൽ ഒന്നരസെൻറ് ഭൂമി പുറേമ്പാക്കിലാക്കി റോഡിനായി രേഖപ്പെടുത്തിയിരിക്കുന്നു. 78ൽ ലാൻഡ് ട്രൈബ്യൂണൽ ലഭ്യമാക്കിയ കുടികിടപ്പവകാശ പട്ടയവും ഇവരുടെ പക്കൽ ഉണ്ട്. നിലവിൽ ഇവരുടെ വീടിെൻറ പകുതി റോഡിനായി പോകും. നഷ്ടപരിഹാരം ഇല്ലതാനും.
വി.കെ.സി. സൈതലവിക്ക് ഒമ്പത് സെൻറ് പട്ടയത്തിൽ ഒന്നേമുക്കാൽ നഷ്ടപ്പെടുന്നു. ഇത്തരത്തിൽ നിരവധി കുടുംബങ്ങൾക്കാണ് വീടും സ്ഥലവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നത്. സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ രേഖകൾ ഉണ്ടായിട്ടും പുറേമ്പാക്ക് ഭൂമിയാക്കിയാണ് അധികൃതർ സ്ഥലം പിടിച്ചെടുത്ത് പൊളിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് താനൂർ വില്ലേജ് ഓഫിസർക്കും തിരൂർ തഹസിൽദാർക്കും വ്യക്തമായ മറുപടി പോലും നൽകാൻ സാധിക്കുന്നില്ല. സ്ഥലം ഏറ്റെടുക്കുന്നത് തിരൂർ പി.ഡബ്ല്യൂ.ഡി അധികൃതരാണ്. വീട് നഷ്ടമാകുന്നവർക്ക് വ്യക്തമായ പാക്കേജ് പോലും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
തീരദേശ റോഡിന് ജനങ്ങളാരും എതിരല്ല. പക്ഷേ, റോഡിനായി 16, 18, 22, 24 മീറ്റർ എന്നിങ്ങനെ തോന്നിയ രീതിയിൽ സ്ഥലം ഏറ്റെടുക്കുന്നത് ശരിയല്ല. ലാൻഡ് ട്രൈബ്യൂണലിൽനിന്ന് പട്ടയം അനുവദിച്ചവരുടെ ഭൂമിക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം.
അത് പുറേമ്പാക്ക് ഭൂമിയാക്കുന്ന നടപടി ശരിയല്ല. സർക്കാർ പട്ടയം നൽകി അതിൽ വീട് വെച്ചവർക്കെതിരെയും കച്ചവടം തുടങ്ങിവർക്കെതിരെയും നീതിക്ക് നിരക്കാത്ത നടപടി സ്വീകരിക്കരുത്. അവർക്ക് നല്ല പാക്കേജും നഷ്ടപരിഹാരവും നൽകണം.
കെ. കുട്ടി അഹമ്മദ് കുട്ടി (മുൻമന്ത്രി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.