എടപ്പയിൽ ഗോവിന്ദന് വിട; അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ
text_fieldsതാനൂർ: സി.പി.എം നേതാവ് എടപ്പയിൽ ഗോവിന്ദന്റെ (91) ഭൗതികശരീരം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി എത്തിയത് ആയിരങ്ങൾ. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ഭൗതികശരീരം ചിതയേറ്റുവാങ്ങി. മക്കളായ ഇ. ജയൻ, ഇ. അനോജ് എന്നിവർ ചേർന്ന് ചിതക്ക് തീകൊടുത്തു.
പ്രിയ സഖാവ് മരണത്തിന് കീഴടങ്ങിയെന്ന വാർത്തയറിഞ്ഞതുമുതൽ പാർട്ടി പ്രവർത്തകരും നാട്ടുകാരും വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടന നേതാക്കളും കെ. പുരം കുണ്ടുങ്ങലിലുള്ള വസതിയിലേക്ക് ഒഴുകിയെത്തി.
കക്ഷിരാഷ്ട്രീയ ഭേദമന്യേ ആയിരങ്ങളെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. മന്ത്രി വി. അബ്ദുറഹിമാൻ, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി, പി.പി. വാസുദേവൻ, മുൻമന്ത്രി കുട്ടി അഹമ്മദ്കുട്ടി, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. ശിവശങ്കരൻ, ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡന്റ് കെ. മൊയ്തീൻകുട്ടി ഹാജി, സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം അജിത് കൊളാടി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, ബി.ജെ.പി സംസ്ഥാന നിർവാഹക സമിതിയംഗം കെ. ജനചന്ദ്രൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.എൻ. മുത്തുക്കോയ തങ്ങൾ, ജില്ല പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി തുടങ്ങിയ നേതാക്കൾ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.