കരിപ്പൂർ വികസനം: സ്ഥലം കേന്ദ്രസർക്കാറിന് കൈമാറും -മന്ത്രി വി. അബ്ദുറഹിമാൻ
text_fieldsതാനൂർ: കരിപ്പൂർ വിമാനത്താവള വികസനം യാഥാർഥ്യമാക്കാൻ സംസ്ഥാന ഖജനാവിൽനിന്ന് 72 കോടി ചെലവിൽ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അടുത്തദിവസം കേന്ദ്രസർക്കാറിന് കൈമാറുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. നവകേരള സദസ്സിന്റെ താനൂർ മണ്ഡലം സംഘാടകസമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വികസനപ്രവർത്തനങ്ങൾക്ക് ജനങ്ങളിൽനിന്ന് അഭിപ്രായം സ്വീകരിച്ച് കേരളത്തിലെ ഭരണചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന പദ്ധതിയാണ് നവകേരള സദസ്സെന്ന് മന്ത്രി പറഞ്ഞു.
തിരൂർ ആർ.ഡി.ഒ സച്ചിൻകുമാർ യാദവ് അധ്യക്ഷത വഹിച്ചു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക, അസി. ഡയറക്ടർ കെ. സദാനന്ദൻ, തിരൂർ തഹസിൽദാർ എസ്. ഷീജ എന്നിവർ സംസാരിച്ചു. നവംബർ 27ന് വൈകീട്ട് ആറിന് ഉണ്യാൽ സ്റ്റേഡിയത്തിലാണ് നവകേരളസദസ്സ്. ഭാരവാഹികൾ: വി. അബ്ദുറഹ്മാൻ (ചെയർ), പ്രീതി മേനോൻ (കൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.