കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐ ഹോസ്റ്റൽ കെട്ടിടോദ്ഘാടനം നാളെ
text_fieldsതാനൂർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ താനാളൂർ പുത്തൻതെരുവിൽ പ്രവർത്തിക്കുന്ന കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐക്ക് ഒന്നര കോടി രൂപ ചെലവഴിച്ച് പുതുതായി നിർമിച്ച ഹോസ്റ്റൽ കെട്ടിടത്തിന്റെ സമർപ്പണം ചൊവ്വാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ച് 1959ൽ താനൂർ ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് കാർപന്ററി, നെയ്ത്ത്, പ്ലാസ്റ്റിക് കസേര മെടയൽ എന്നീ വിഭാഗങ്ങളിലായി 12 വീതം വിദ്യാർഥികളുമായി തുടങ്ങിയ ഈ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനത്തെ 1992ലാണ് കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐ ആയി ഉയർത്തിയത്.
ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക, മലബാർ ദേവസ്വം ബോർഡ് മേഖല ചെയർമാൻ ഒ.കെ. ബേബി ശങ്കർ, ഐ.ടി.ഐ പ്രിൻസിപ്പൽ കെ. മുകുന്ദൻ, പ്രോഗ്രാം കോ ഓഡിനേറ്റർ മുജീബ് താനാളൂർ, കൺവീനർ കബീർ ദേവധാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.