മരണത്തിൽ ദുരൂഹതയെന്ന്: വയോധികയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
text_fieldsതാനൂർ: താനാളൂരില്‍ ആറുമാസം മുമ്പ് മരിച്ച വൃദ്ധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
പുളിക്കിയത്ത് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മയുടെ (85) മൃതദേഹമാണ് മരണത്തില്‍ ദുരുഹതയാരോപിച്ച് സഹോദരെൻറ മകൻ പുളിക്കിയത്ത് സമീർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പുറത്തെടുത്തത്. കഴിഞ്ഞ ഡിസംബര്‍ 30നാണ് ഇവര്‍ മരിച്ചത്. താനാളൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം.
ഭർത്താവ് മരിച്ച ഇവർക്ക് മക്കളില്ല. മരിക്കുന്നതിെൻറ തലേന്ന് ഇവരുടെ പേരിലുള്ള 46 സെൻറ് ഭൂമി ബന്ധുവിന് എഴുതിനല്‍കിയിരുന്നു. ഇതിലെ ദുരൂഹത അേന്വഷിക്കണമെന്നാവശ്യപ്പെട്ട് താനൂർ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിലാണ് തിരൂർ ആർ.ഡി.ഒ പോസ്റ്റ്മോർട്ടത്തിന് ഉത്തരവിട്ടത്.
ബുധനാഴ്ച രാവിലെ 10.30ഓടെ തിരൂർ തഹസിൽദാർ ലാൽ ചന്ത്, ഫോറൻസിക് സർജൻ ഡോ. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. ഡിവൈ.എസ്.പി എം.ഐ ഷാജി, മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജു കെ. എബ്രഹാം, താനൂർ സി.ഐ ജീവൻ ജോർജ്, എസ്.ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു കുഞ്ഞിപ്പാത്തുമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.