പോക്സോ കേസ്: പ്രതി പിടിയിൽ
text_fieldsതാനൂർ: 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ പിടിയിൽ. താനൂർ കാരാട് സ്വദേശി വലിയ സിയാറത്തിങ്ങൽ അബ്ദുല്ല കോയ തങ്ങളാണ് (73) പൊലീസ് പിടിയിലായത്. 2021 നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പോക്സോ കേസ് പ്രകാരം പ്രതി പിടിയിലായത്.
കുട്ടിയുടെ പെരുമാറ്റത്തിൽ രക്ഷിതാക്കൾക്ക് ഉണ്ടായ സംശയമാണ് പ്രതി കുടുങ്ങാൻ കാരണമായത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ സൈക്കോ വിഭാഗത്തിന്‍റെ പരിശോധനയ്ക്ക് വിധേയമായപ്പോൾ ആണ് ഒരു വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ഭാഗമായി കുട്ടിക്ക് ഉണ്ടായ അനുഭവം പുറത്തറിയുന്നത്.
താനൂർ പൊലീസിൽ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. 2013ലും ഇയാൾ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. ആ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.