താനൂർ ബഡ്സ് സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക്
text_fieldsതാനൂർ: താനൂർ ബഡ്സ് സ്കൂളിന് സ്വന്തം കെട്ടിടം യാഥാർഥ്യമാകുന്നു. സൗജന്യമായി ലഭ്യമായ ഭൂമിയിൽ കെട്ടിടം നിർമിക്കുന്നതിനാവശ്യമായ തുക അനുവദിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി അറിയിച്ചു. താനൂർ നഗരസഭക്ക് ബഡ്സ് സ്കൂൾ നിർമിക്കുന്നത്തിനുവേണ്ടി സൗജന്യമായി ലഭിച്ച മോര്യയിലെ ഭൂമി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. താനൂരിലെ കേയീസ് ബംഗ്ലാവിലാണ് ബഡ്സ് സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നത്. ഇവിടെ പഠിക്കുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ വലിയ പരിഗണന അർഹിക്കുന്നവരാണ്. അവർക്കായി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കേണ്ടതുണ്ട്. ബഡ്സ് സ്കൂളിന് സ്വന്തം കെട്ടിടം നിർമിക്കുന്നതിന് ഭൂമി കണ്ടെത്തിയ താനൂർ നഗരസഭയെയും ആവശ്യമായ ഭൂമി സൗജന്യമായി നൽകിയവ സുമനസ്സുകളെയും എം.പി അഭിനന്ദിച്ചു. നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ. ജയപ്രകാശ്, കൗൺസിലർമാരായ എ.കെ. സുബൈർ, റഷീദ് മോര്യ, വി.പി.എം. അഷറഫ്, എം.പി. ഫൈസൽ, മുസ്ലിം ലീഗ് നേതാക്കളായ എം.പി. അഷറഫ്, സി. മുഹമ്മദ് അഷറഫ്, കെ. സലാം, ഇ.പി. കുഞ്ഞാവ, റഷീദ് തമ്പ്രേരി, വി. അബ്ദുൽ കരീം, കെ. ഹംസ ഹാജി, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കൂട്ടായ്മയായ പരിവാറിന്റെ താനൂർ ബ്ലോക്ക് കമ്മിറ്റി കൺവീനർ മുസ്തഫ മങ്ങുമ്മൽ, കെ.വി. രവീന്ദ്രൻ, രാജീവ് പോക്കാട്ട്, അർഷാദ്, മുഹ്സിൻ മപ്രം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.