Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇടതിനോടിടയാത്ത...

ഇടതിനോടിടയാത്ത തവനൂർ...

text_fields
bookmark_border
ഇടതിനോടിടയാത്ത തവനൂർ...
cancel

ഭാ​ര​ത​പ്പു​ഴ​യു​ടെ ര​ണ്ട് ക​ര​ക​ളി​ൽ വി​ഭ​ജി​ച്ച് കി​ട​ക്കു​ന്ന​താ​ണ് ത​വ​നൂ​ർ മ​ണ്ഡ​ലം. പൊ​ന്നാ​നി താ​ലൂ​ക്കി​ലെ കാ​ല​ടി, എ​ട​പ്പാ​ൾ, ത​വ​നൂ​ർ, വ​ട്ടം​കു​ളം, തി​രൂ​ർ താ​ലൂ​ക്കി​ലെ മം​ഗ​ലം, തൃ​പ്ര​ങ്ങോ​ട്, പു​റ​ത്തൂ​ർ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ൾ​പ്പെ​ടു​ന്ന നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​ണ് പൊ​ന്നാ​നി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന ത​വ​നൂ​ര്‍.

2008ലെ ​നി​യ​മ​സ​ഭ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തോ​ടെ​യാ​ണ് മ​ണ്ഡ​ലം നി​ല​വി​ൽ​വ​ന്ന​ത്. മ​ണ്ഡ​ല രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച കെ.​ടി. ജ​ലീ​ലാ​ണ് വി​ജ​യി​ച്ച​ത്.

2006ൽ ​കു​റ്റി​പ്പു​റ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ കെ.​ടി. ജ​ലീ​ൽ 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​വ​നൂ​രി​ൽ​നി​ന്ന് 6,854 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. 2014ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് ത​ന്നെ​യാ​യി​രു​ന്നു മേ​ൽ​ക്കൈ.

2016ൽ ​ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ച് കെ.​ടി. ജ​ലീ​ൽ വീ​ണ്ടും വി​ജ​യി​ച്ചു.17,064 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ആ​ദ്യ​മാ​യി ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് ആ​ധി​പ​ത്യം നേ​ടു​ന്ന​ത്.

എ​ട​പ്പാ​ൾ ഒ​ഴി​കെ മ​റ്റു ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ മു​ന്നി​ട്ട് നി​ന്നു. 2019ൽ ​യു.​ഡി.​എ​ഫി​ന് 12,353 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു.

എ​ന്നാ​ൽ, 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ത്രം വീ​ണ്ടും മാ​റി. ഏ​ഴ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​ന്നാ​യി 11,266 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷം എ​ൽ.​ഡി എ​ഫി​ന് ല​ഭി​ച്ചു. എ​ന്നാ​ൽ, നാ​ല് പ​തി​റ്റാ​ണ്ട് ഇ​ട​തു​കോ​ട്ടാ​യാ​യി​രു​ന്ന വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്ത് ഇ​ത്ത​വ​ണ ന​ഷ്​​ട​മാ​യി. നി​ല​വി​ൽ എ​ട​പ്പാ​ൾ, ത​വ​നൂ​ർ, പു​റ​ത്തൂ​ർ, തൃ​പ്ര​ങ്ങോ​ട് എ​ന്നി​വ എ​ൽ.​ഡി.​എ​ഫും വ​ട്ടം​കു​ളം, കാ​ല​ടി, മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ൾ യു.​ഡി.​എ​ഫും ഭ​രി​ക്കു​ന്നു.

2011 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

കെ.​ടി. ജ​ലീ​ൽ (എ​ൽ.​ഡി.​എ​ഫ് സ്വ​ത.) -57,729

വി.​വി. പ്ര​കാ​ശ് (കോ​ൺ​ഗ്ര​സ്) -50,875

നി​ർ​മ​ല കു​ട്ടി​കൃ​ഷ്ണ​ൻ (ബി.​ജെ.​പി) -7107

ഭൂ​രി​പ​ക്ഷം -6,854

2016 നി​യ​മ​സ​ഭ

കെ.​ടി. ജ​ലീ​ൽ (എ​ൽ.​ഡി.​എ​ഫ് സ്വ​ത.) -68,179

ഇ​ഫ്തി​ക്കാ​റു​ദ്ദീ​ൻ (കോ​ൺ​ഗ്ര​സ്) -51,115

ര​വി തേ​ല​ത്ത് (ബി.​ജെ.​പി) -15,801

പി.​കെ. ജ​ലീ​ൽ (എ​സ്.​ഡി.​പി.​ഐ) -2649

അ​ലി കാ​ടാ​മ്പു​ഴ (പി.​ഡി.​പി) -1077

മു​ഹ​മ്മ​ദ് പൊ​ന്നാ​നി (വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി) -1007

മ​റ്റു​ള്ള​വ​ർ -1824

ഭൂ​രി​പ​ക്ഷം -17,064

2019 ലോ​ക്​​സ​ഭ (ത​വ​നൂ​ർ മ​ണ്ഡ​ലം )

ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ (ലീ​ഗ്) -62,481

പി.​വി. അ​ൻ​വ​ർ (എ​ൽ.​ഡി.​എ​ഫ് സ്വ​ത.) -50,128

വി.​ടി. ര​മ (ബി.​ജെ.​പി) -20,769

ഭു​രി​പ​ക്ഷം -12,353

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പ്

എ​ൽ.​ഡി.​എ​ഫ് -65,895, ശ​ത​മാ​നം -41.88

യു.​ഡി.​എ​ഫ് -54,629, ശ​ത​മാ​നം -34.72

എ​ൻ.​ഡി.​എ -18,672, ശ​ത​മാ​നം -11.87

ഭൂ​രി​പ​ക്ഷം -11,266

പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്

എ​ൽ.​ഡി.​എ​ഫ് -​10, യു.​ഡി.​എ​ഫ്​-​ഒ​മ്പ​ത്​

മം​ഗ​ലം പ​ഞ്ചാ​യ​ത്ത്

യു.​ഡി.​എ​ഫ് -13, എ​ൽ.​ഡി.​എ​ഫ്​ -ഏ​ഴ്​

തൃ​പ്ര​ങ്ങോ​ട്

എ​ൽ.​ഡി.​എ​ഫ് -13, യു.​ഡി.​എ​ഫ് -എ​ട്ട്​

എ​ട​പ്പാ​ൾ

എ​ൽ.​ഡി.​എ​ഫ് -12, യു.​ഡി.​എ​ഫ് -നാ​ല്, ബി.​ജെ.​പി -ര​ണ്ട്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി -ഒ​ന്ന്.

വ​ട്ടം​കു​ളം

യു.​ഡി.​എ​ഫ് -ഒ​മ്പ​ത്, എ​ൽ.​ഡി.​എ​ഫ് -എ​ട്ട്, ബി.​ജെ.​പി -ര​ണ്ട്.

ത​വ​നൂ​ർ

എ​ൽ.​ഡി.​എ​ഫ് -11, യു.​ഡി.​എ​ഫ് -എ​ട്ട്​

കാ​ല​ടി

യു.​ഡി.​എ​ഫ് -10, എ​ൽ.​ഡി.​എ​ഫ് -അ​ഞ്ച്, എ​സ്.​ഡി.​പി.​ഐ -ഒ​ന്ന്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Thavanur Assembly Constituency
Next Story