ൈറഹാെന്റെ മൃതദേഹം കണ്ടെത്തിയത് നീണ്ട തിരച്ചിലിനൊടുവിൽ
text_fieldsമലപ്പുറം: കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ഒരുപകൽ നീണ്ട തിരച്ചിലിനൊടുവിൽ. മലപ്പുറം താമരക്കുഴി മേച്ചേത്ത് അബ്ദുൽ മജീദിെൻറ മകൻ ൈറഹാനിെൻറ (15) മൃതദേഹമാണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ കണ്ടെത്തിയത്. മലപ്പുറം അഗ്നിരക്ഷ സേനയിലെ സ്കൂബ ഡൈവറായ കെ.എം. മുജീബാണ് രണ്ടാമത്തെ കുട്ടിയെയും പുറത്തെടുത്തത്. കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്ന് തന്നെയാണ് രണ്ടാമത്തെ കുട്ടിയെയും ലഭിച്ചത്. കടവിൽനിന്ന് 50 മീറ്റേറാളം അകലെ പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾക്കടിയിലായിരുന്നു മൃതദേഹം.
വ്യാഴാഴ്ച കണ്ടെത്തിയ മലപ്പുറം താമരക്കുഴി മുള്ളൻമടയൻ മുഹമ്മദിെൻറ മകൻ മുഹമ്മദ് ആസിഫിെൻറ (16) ഖബറടക്കത്തിന് തൊട്ടു മുമ്പാണ് റൈഹാനെ കണ്ടെത്തിയത്. ആസിഫിെൻറ മൃതദേഹം വൈകീട്ട് അഞ്ചോടെയാണ് മലപ്പുറം കിഴക്കേത്തല ചെത്ത്പാലം ജുമാമസ്ജിദിൽ ഖബറടക്കിയത്. കുന്നുമ്മൽ ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷമായിരുന്നു ഖബറടക്കം. മലപ്പുറം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷമാണ് കുടുംബത്തിന് വിട്ടുനൽകിയത്.
വെള്ളിയാഴ്ച രാവിലെ ഏഴിനാണ് രണ്ടാമത്തെ കുട്ടിെയ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചത്. മലപ്പുറം ഫയർ സ്റ്റേഷൻ ഒാഫിസർ കെ.എം. ഗഫൂറിെൻറ നേതൃത്വത്തിൽ 92 പേരാണ് തിരച്ചിലിനെത്തിയത്. അഗ്നിരക്ഷ സേനയുടെ മൂന്നും എമർജൻസി െറസ്ക്യൂ ഫോഴ്സിെൻറ (ഇ.ആർ.എഫ്) രണ്ടും െഎ.ആർ.ഡബ്ല്യൂവിെൻറ ഒന്നും ട്രോമാകെയറിെൻറ ഒന്നും ബോട്ടുകളും എത്തിച്ചിരുന്നു.ഇ.ആർ.എഫിെൻറ ഒരു ബോട്ട് സിവിൽ ഡിഫൻസാണ് ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.