എടംപാടം കോൾപടവിൽ ബണ്ട് താഴ്ന്നു
text_fieldsപെരുമ്പടപ്പ്: നൂണക്കടവ് എടംപാടം കോൾപടവിൽ ബണ്ട് താഴ്ന്നു. ചൊവ്വാഴ്ച രാത്രിയിലാണ് ബണ്ട് ഇടിഞ്ഞത്. കെ.എൽ.ഡി.സിയുടെ നേതൃത്വത്തിൽ ബണ്ട് ബലപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമാണ പ്രവൃത്തികൾ നടന്നിരുന്നു. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ പഴയ ബണ്ടിന് മുകളിൽ ചുവന്ന മണ്ണിട്ട് ഉയർത്തിയത്. ചെറവല്ലൂർ മുതൽ ഉപ്പുങ്ങൽ പടവ് വരെയാണ് നൂറടി തോടിന് കിഴക്ക് ഭാഗം ബണ്ട് കനം വെപ്പിച്ചുകൊണ്ടിരിക്കുന്നത്.
വീതിയുള്ള ബണ്ടിന്റെ പകുതി ഭാഗമാണ് ഇരുന്നത്. ഇതുമൂലം നൂറടി തോട്ടിൽ ചളികൾ പൊന്തി നീരൊഴുക്ക് തടസ്സപ്പെട്ട അവസ്ഥയാണ്. ആവശ്യമായ നടപടിക്കായി അധികൃതർ സ്ഥലം സന്ദർശിച്ചു. അതേസമയം, നൂറടി തോടിന് പടിഞ്ഞാറ് ബണ്ട് ഉയരം കൂട്ടാൻ പടവ് കർഷകർ നിരന്തരം പറഞ്ഞിട്ടും ഒരു നടപടിയും എടുക്കുന്നില്ല എന്നും ഉയരമുള്ള സ്ഥലത്ത് വീണ്ടും വീണ്ടും മണ്ണിട്ട് ഉയർത്തികൊണ്ടിരിക്കുന്നതാണ് ബണ്ട് ഇരിക്കാൻ കാരണമെന്നും കർഷകർക്കിടയിൽ ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.