യുവാവിന്റെ മരണത്തിന് കാരണം ഹൃദയാഘാതമല്ല; പിക്അപ് വാൻ ഡ്രൈവർ അറസ്റ്റിൽ
text_fieldsമാറഞ്ചേരി (മലപ്പുറം): മാറഞ്ചേരി കാഞ്ഞിരമുക്കിലെ യുവാവ് മരിച്ചത് പിക്അപ് വാനിടിച്ചാണെന്ന് തെളിഞ്ഞു. സംഭവത്തിൽ വാൻ ഡ്രൈവർ തൊടുപുഴ കല്ലൂർ കുടിയത്ത് ആേൻറായെ (20) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് മാറഞ്ചേരി കരിങ്കല്ലത്താണി കാഞ്ഞിരമുക്ക് സ്വദേശി വാലിപ്പറമ്പിൽ അമൽ (22) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നട്ടെല്ലിനും കരളിനും ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അപകട മരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരസ്യ ബോർഡുമായി പോവുകയായിരുന്ന പിക്അപ് വാനിടിച്ചാണ് അമൽ മരിച്ചതെന്ന് കണ്ടെത്തി.
എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്നതിനിടെയാണ് വാൻ അമലിനെ പിന്നിൽനിന്ന് ഇടിച്ചത്. ഇടിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. എറണാകുളത്തുവെച്ച് ഡ്രൈവറെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.