Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇവിടെ ഓർമകൾക്ക് നിറം...

ഇവിടെ ഓർമകൾക്ക് നിറം ചുവപ്പ്

text_fields
bookmark_border
ഇവിടെ ഓർമകൾക്ക് നിറം ചുവപ്പ്
cancel

25 വർഷത്തോളം മലപ്പു​റത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നിറസാന്നിധ്യമായും നിരവധി തവണ എൽ.ഡി.എഫ്​ കൗൺസിലറായും തെരഞ്ഞെടുക്കപ്പെട്ട പാലോളി കുഞ്ഞിമുഹമ്മദ്​ ത​െൻറ പഴയകാല തെരഞ്ഞെടുപ്പ്​ ഒാർമകൾ പങ്കുവെക്കുന്നു. തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്ക്​ വലിയ മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ പഴയകാലത്തെ വോട്ടുതേടലി​െൻറ അനുഭവങ്ങളും ഭരണരീതികളും അദ്ദേഹം ഒാർത്തെടുത്തു.

വർഷങ്ങളോളം നഗരസഭയിൽ പ്രതിപക്ഷത്തെ നയിച്ച ഒാർമകളും ഭരണ-പ്രതിപക്ഷ വാക്കേറ്റങ്ങളും രാഷ്​ട്രീയ സമ്മർദങ്ങളുമെല്ലാം ഇന്നും അദ്ദേഹത്തി​െൻറ മനസ്സിൽ മായാതെ കിടപ്പുണ്ട്​്​. കോട്ടപ്പടിയിൽ മുനിസിപ്പൽ കെട്ടിടത്തി​െൻറയും ടൗൺഹാളിലെ ലൈബ്രറിയുടെയുമെല്ലാം നാമകരണത്തിനായി ഭരണപക്ഷം​െകാണ്ട്​ വന്ന പ്രമേയങ്ങൾ എതിർത്തു കൊണ്ടുവന്ന ചൂടേറിയ ചർച്ചകളും പല വിവാദ വിഷയങ്ങളിലും ഇട​പെടേണ്ടി വന്നതും ഒാർമകളിൽ ഒാടിയെത്തി. മുമ്പ്​ വോട്ടിനായി നിരന്തരം വീടുകളിൽ കയറിയിറങ്ങു​കയും ചുവ​രെഴുത്തുകളും തന്നെയായിരുന്നു പ്രചാരണ മാർഗത്തിൽ മുന്നിൽ. നിരന്തരമായി വോട്ട്​ ചോദിച്ചെത്തുന്നത്​ പലർക്കും ബുദ്ധിമുട്ടാവുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്​.

കാലത്തിനൊപ്പം തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിൽ വന്ന മാറ്റങ്ങൾ ഏറെയാണ്​​. കൗൺസിലറായിരുന്ന സമയത്തും പ്രതിപക്ഷ നേതാവായ സമയത്തും നാടി​െൻറ വികസനത്തിനായി ഭരണപക്ഷവും സർക്കാറും കൊണ്ടുവരുന്ന എല്ലാ പ്രവർത്തനങ്ങളോടും പൂർണമായും സഹകരിച്ചിരുന്നു. രാഷ്​ട്രീയത്തിലെ വാക്ക്​പോര്​ സൗഹൃദങ്ങളെ ബാധിക്കാതെ നോക്കണമെന്നും​ അദ്ദേഹം ഒാർമിപ്പിച്ചു.

മലപ്പുറം നഗരസഭയിലേക്ക്​ മത്സരിച്ച്​ മൂന്ന്​​ തവണ വിജയക്കൊടി പാറിച്ചിട്ടുണ്ട്​്​. കോട്ടപ്പടി, മുണ്ടുപറമ്പ്​, താമരക്കുഴി, ചെറാട്ടുക്കുഴി, വലിയവരമ്പ്​ തുടങ്ങിയ വാർഡ​ുകളിൽ നിന്നെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം ജനവിധി തേടിയിട്ടുണ്ട്​. പലതവണ കൗൺസിലിൽ പ്രതിപക്ഷത്തെ നയിച്ചു. 1968 മുതൽ രാഷ്​ട്രീയത്തിൽ സജീവമായുള്ള കുഞ്ഞിമുഹമ്മദ് ദേശാഭിമാനിയിൽ മാധ്യമപ്രവർത്തകനായിരുന്നു. മലപ്പുറം പ്രസ്​ക്ലബ്​ പ്രസിഡൻറായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്​. കുടുംബത്തോടൊപ്പം മലപ്പുറം മുണ്ടുപറമ്പിലാണ്​ താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - The color red for memories here
Next Story