മലപ്പുറം ജില്ലയിലെ ആദ്യത്തെ വയോജന വ്യായാമ കേന്ദ്രം തിരുനാവായയിൽ; നാളെ നാടിനു സമർപ്പിക്കും
text_fieldsമലപ്പുറം: ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി തയ്യാറാക്കിയ ആദ്യത്തെ വ്യായാമപാതയും ഓപ്പൺ ജിംനേഷ്യം പാർക്കും തിരുനാവായയിൽ യാഥാർഥ്യമാവുന്നു. വയോജനങ്ങൾക്ക് പുതു വർഷ സമ്മാനമായി സമർപ്പിക്കുന്ന വ്യായാമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി രണ്ടിന് വൈകുന്നേരം നാലിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിക്കും.
പഞ്ചായത്ത് വയോജനങ്ങൾക്കായി നിർമിച്ച പകൽ വീടിനോട് ചേർന്നാണ് മനോഹരമായ വ്യായാമപാതയും ഓപൺ ജിംനേഷ്യവും 20 ലക്ഷം രൂപ ചെലവിൽ യഥാർഥ്യമാക്കിയത്.
വയോജനങ്ങൾക്കുള്ള ജില്ലയിലെ തന്നെ ആദ്യത്തെ വ്യായാമ കേന്ദ്രമാണിത്. റെയിൽവേ മേൽപാലത്തിന് സമീപം വാലില്ലാപുഴയുടെ തീരത്ത് സ്ഥാപിച്ച, വ്യായാമ കേന്ദ്രം രാവിലെയും വൈകുന്നേരവും വയോജനങ്ങൾക്കും പൊതു ജനങ്ങൾക്കും വ്യായാമത്തിനും ഉല്ലാസത്തിനുമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
വിശ്രമത്തിനായി ചാരു ബെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. വാലില്ലാപുഴയോട് ചേർന്ന് ഉല്ലാസപൂർവം നടക്കാൻ കഴിയുന്ന വിധത്തിൽ എടക്കുളം തെക്കേ അങ്ങാടിയിൽ നിന്നും തുടങ്ങി പകൽ വീട് വരെ ഇന്റർലോക്ക് ചെയ്താണ് വ്യായാമ പാത നിർമിച്ചത്. ജില്ല കലക്ടർ വി. ആർ. വിനോദും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.