അംഗൻവാടി കെട്ടിടത്തിന് തറക്കല്ലിടല്‍ നടന്നത് രണ്ടുതവണ; പള്ളിക്കലില്‍ 'തറ' രാഷ്ട്രീയം
text_fieldsപള്ളിക്കല്‍: അംഗൻവാടി കെട്ടിട അവകാശവാദത്തില്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ കെട്ടിടത്തിന് തറക്കല്ലിടല്‍ നടന്നത് രണ്ടുതവണ. 20ാം വാര്‍ഡില്‍ പുന്നൊടിയില്‍ അംഗൻവാടിയുടെ ശിലാസ്ഥാപന കര്‍മമാണ് രണ്ടുതവണ നടന്നത്.
ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ വകയിരുത്തി നിര്‍മിക്കുന്ന അംഗൻവാടിക്ക് ഇടതുപക്ഷ വാര്‍ഡ് അംഗത്തിെൻറ നേതൃത്വത്തില്‍ പ്രസിഡൻറ് പി. മിഥുന കഴിഞ്ഞ വെള്ളിയാഴ്ച ശിലയിട്ടിരുന്നു. മുസ്ലിം ലീഗ് അംഗമായ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. ജമീല ഞായറാഴ്ചയും ഇതേ കെട്ടിടത്തിന് തറക്കല്ലിട്ടു.
ബ്ലോക്ക് അംഗത്തിെൻറ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ ഉള്‍പ്പെടുത്തി അംഗൻവാടിക്ക് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചതെന്ന് എ.പി. ജമീലയും വാര്‍ഡ് അംഗത്തിെൻറ നിരന്തര ശ്രമഫലമായാണ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചതെന്ന് മെംബര്‍ പി.കെ. ഇസ്മായിലും അവകാശപ്പെടുന്നു. തദ്ദേശ െതരഞ്ഞെടുപ്പ് എത്തിനില്‍ക്കുമ്പോഴാണ് ഈ തറക്കല്ലിടല്‍ മത്സരം.
വെള്ളിയാഴ്ച നടന്ന പരിപാടിയിൽ സ്ഥലം സൗജന്യമായി നല്കിയ പാലയില്‍ താരാക്കപ്പൊറ്റമ്മല് അബ്ദുല്‍ ജബ്ബാര്‍, വാര്‍ഡ് അംഗങ്ങളായ പി.കെ. ഇസ്മായില്‍, ടി. ഷാജു, മോഹന്‍ദാസ്, അംഗൻവാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അലവി, സി. കുഞ്ഞിമൊയ്തീന്‍ ഹാജി, എന്‍.എം. രാജു, മൂസ തോട്ടോളി, ഷൗക്കത്തലി മാസ്റ്റര്‍, എ.ഡി.എസ് കെ.ടി. ഭാനുമതി, അംഗൻവാടി മുന്‍ അധ്യാപിക തങ്ക, ഡോള്‍ഫിന്‍ ക്ലബങ്ങളായ പാലയില്‍ ഷറഫുദ്ദീന്, സുബ്രഹ്മണ്യന് പൊകിടീരി തുടങ്ങിയവര്‍ പങ്കെടുത്തു.
ഞായറാഴ്ച നടന്ന നിർമാണ പ്രവൃത്തി ഉദ്ഘാടനത്തിൽ പള്ളിക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ചെയര്മാന് കെ.വി. ഖൈറാബി, എ.ഡി.എസ് ഭാനുമതി, മുസ്തഫ പള്ളിക്കല്‍, കെ.പി. ബഷീര്‍, പി. അബ്ദുല്‍ റഹ്മാൻ, കെ. മുനീര്‍, വി. റോഷിനി, വി. അബ്ദുല്‍ റഷീദ്, കെ. അഭി, ടി. ഷാഫി, കെ. നൗഫല്‍, ടി. മൂസക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.