നാലുപേർ ഒരുമിച്ച് കാറിലെത്തി; വനിത ജീവനക്കാരിയെ കലക്ടർ ഇറക്കി വിട്ടു
text_fieldsമലപ്പുറം: കുന്നുമ്മൽ ജങ്ഷനിൽ വാഹന പരിശോധനക്കിടെ സിവിൽ സ്റ്റേഷനിേലക്ക് സഹപ്രവർത്തകർക്കൊപ്പം കാറിലെത്തിയ ജീവനക്കാരിയെ ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ ഇറക്കി വിട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വാഹന പരിശോധനക്കെത്തിയ കലക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കൊപ്പം ഡ്രൈവർമാരോട് പാസുകൾ ചോദിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
ഇതിനിടെ കലക്ടറേറ്റിലെ ജീവനക്കാരൻ വന്ന കാറിെൻറ പിൻസീറ്റിൽ നാലു ജീവനക്കാരികളിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. കലക്ടറുടെ ഓഫിസിൽ തന്നെയുള്ളവരാണെന്നറിഞ്ഞിട്ടും ട്രിപ്ൾ ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ നാലു പേർ ഒന്നിച്ച് യാത്ര ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരാെള ഇറക്കി വിടുകയായിരുന്നു. മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
അതേസമയം, കലക്ടറുടെ നടപടിക്കെതിരെ ജീവനക്കാർ രംഗത്തെത്തി. ഉച്ചയോടെ വിവിധ സംഘടന പ്രതിനിധികൾ അദ്ദേഹത്തിെൻറ ഒാഫിസിലെത്തി പരാതി ബോധിപ്പിച്ചു. ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും ഓഫിസിലെത്താൻ ആവശ്യമായ വാഹന സൗകര്യമേർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഇത് പരിഹരിക്കാമെന്ന് കലക്ടർ അറിയിച്ചതായും സംഘടന നേതാക്കളിലൊരാൾ അറിയിച്ചു.
ട്രിപ്ൾ ലോക്ഡൗൺ നിലനിൽക്കുന്ന ജില്ലകളിൽ അവശ്യസേവന വിഭാഗത്തിൽ 25 ശതമാനം ജീവനക്കാർ ജോലി ചെയ്താൽ മതിയെന്ന സർക്കാർ ഉത്തരവുണ്ടെങ്കിലും തെൻറ ഓഫിസിൽ മുഴുവൻ പേരും എത്തണമെന്നാണ് കലക്ടറുടെ ഉത്തരവ്.
ജീവനക്കാർക്കായി ജില്ലയുടെ മൂന്ന് ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവിസുണ്ടെങ്കിലും അത് എല്ലാവർക്കും ഉപകാരപ്രദമല്ല. വാഹന സൗകര്യമില്ലാതെ എല്ലാ ദിവസവും ഓഫിസിലെത്താൻ വനിതകളുൾപ്പടെയുള്ളവർ ബുദ്ധിമുട്ടുന്നുണ്ട്. നാലുപേർ ഒരുമിച്ച് കാറിൽ വന്നതും ഇൗ സാഹചര്യത്തിലാണ്. കൂടുതൽ ഗതാഗത സൗകര്യമേർപ്പെടുത്തുകയാണ് വേണ്ടതെന്നും ജീവനക്കാർ പറയുന്നു.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെന പൊലീസ് വഴിയിൽ ഇറക്കിവിട്ടു
മഞ്ചേരി: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെൻറ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് ആനക്കയത്താണ് സംഭവം. കോവിഡ് നോഡൽ ഓഫിസറായ മഞ്ചേരി ചെട്ടിയങ്ങാടി സ്വദേശിക്കാണ് ദുരനുഭവം. മലപ്പുറത്തുനിന്ന് തിരിച്ച് വരുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് തടഞ്ഞ് രേഖകൾ ആവശ്യപ്പെട്ടു. ഡ്യൂട്ടിക്ക് ധിറുതിപ്പെട്ടു വന്നതിനാൽ കടലാസ് എടുത്തില്ലെന്നും പിഴ അടക്കാമെന്നും പറഞ്ഞെങ്കിലും സമ്മതിച്ചില്ലെന്നും നടന്നുപോകാൻ ആവശ്യപ്പെട്ടെന്നും ജീവനക്കാരൻ പറഞ്ഞു. ഇതോടെ വാഹനം കിട്ടാതെ ആനക്കയത്തുനിന്ന് മഞ്ചേരി വരെ നടന്നു.
കച്ചേരിപ്പടിയിൽ തലചുറ്റൽ അനുഭവപ്പെട്ട ഇയാളെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. സംഭവത്തിൽ ട്രാൻസ്പോർട്ട് അതോറിറ്റി, കലക്ടർ എന്നിവർക്ക് പരാതി നൽകുമെന്ന് ജീവനക്കാരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റിവായ യുവാവിനെ ബൈക്കിൽ തടഞ്ഞു നിർത്തി റോഡിൽ ഇറക്കിവിട്ടത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.