മുഹമ്മദ് ഹനാെൻറ പരിശീലനം സര്‍ക്കാര്‍ ഏറ്റെടുക്കും –മന്ത്രി
text_fieldsമലപ്പുറം: മുഹമ്മദ് ഹനാന് പ്രതീക്ഷയുള്ള കായിക താരമാണെന്നും ഹനാെൻറ ഇനിയുള്ള പരിശീലനം സര്‍ക്കാറിെൻറ കീഴിലായിരിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്. വരുന്ന ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായി ഹനാനെ വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെനിയയിലെ നെയ്റോബിയില്‍ നടക്കുന്ന ലോക അത്ലറ്റിക് ജൂനിയര്‍ (അണ്ടര്‍ 20) മീറ്റില്‍ 110 ഹര്‍ഡില്‍സ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താനൂര്‍ പുത്തന്‍തെരുവ് സ്വദേശി മുഹമ്മദ് ഹനാന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പോര്‍ട്സ് കിറ്റ് കൈമാറിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കായിക താരങ്ങള്‍ക്ക് എന്തു പരാതിയുണ്ടെങ്കിലും കലക്ടർമാർക്ക് മുമ്പ് ബോധിപ്പിക്കാനുള്ള അവസരം സംസ്ഥാനതലത്തില്‍ നല്‍കും. ജില്ലയിലെ കായികതാരങ്ങള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഏതു തരത്തിലുള്ള കായിക സൗകര്യങ്ങളും ഒരുക്കാന്‍ കലക്ടര്‍ക്കും ഡിസ്ട്രിക്ട് െഡവലപ്മെൻറ് കമീഷണര്‍ക്കും നിർദേശം നല്‍കിയിട്ടുെണ്ടന്നും മന്ത്രി കൂട്ടിച്ചേർത്തു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് എ. ശ്രീകുമാര്‍, കലക്ടര്‍ ഇന്‍ ചാര്‍ജ് ഡിസ്ട്രിക്ട് െഡവലപ്മെൻറ് കമീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, ഇൻറര്‍നാഷനല്‍ ഫുട്ബാളര്‍ യു. ഷറഫലി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ കെ. മനോഹരകുമാര്‍, ജില്ല ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡൻറ് യു. തിലകന്, അത്ലറ്റിക് അസോസിയേഷന് വൈസ് പ്രസിഡൻറ് കെ.പി. അജയ് രാജ്, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ല വൈസ് പ്രസിഡൻറ് വി.പി. അനില്‍, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി മുരുകന്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.