കോവിഡിനിടയിലും മഴക്കാല പൂർവ ശുചീകരണം ഊർജിതമാക്കി നഗരസഭ
text_fieldsപെരിന്തൽമണ്ണ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് പെരിന്തൽമണ്ണ നഗരസഭ. പെരിന്തൽമണ്ണ ടൗണിനോട് ചേർന്ന കല്ലുവരമ്പ് തോട് ശുചീകരിച്ചാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പൊതുസ്ഥലങ്ങൾ, മാലിന്യങ്ങൾ നിറഞ്ഞ ഓടകൾ, നഗരസഭ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനങ്ങൾ എന്നിവയാണ് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിക്കുന്നത്. 21 മുതൽ 25 വരെയാണ് കാമ്പയിൻ.
25ന് ബൃഹത്തായ കാമ്പയിനായി വാർഡ് തലത്തിൽ കൗൺസിലർമാർ വിവിധ യുവജന സംഘടനകൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ 34 വാർഡുകളിലും ശുചിത്വ പ്രവർത്തനങ്ങൾ നടത്തും. ശേഷം വീടുകളിൽ ബോധവത്കരണ പ്രവർത്തനങ്ങളുമായി ആരോഗ്യ പ്രവർത്തകർ എത്തും.
വീടുകൾ, സ്വകാര്യ വ്യാപാര സ്ഥപനങ്ങൾ എന്നിവ വൃത്തിയാക്കുന്നതിന് പൊതു സമൂഹം മുന്നോട്ട് വരണമെന്ന് പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി പറഞ്ഞു.
കല്ലുവരമ്പ് തോട് ശുചീകരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ എ. നസീറ, കൗൺസിലർമാരായ സന്തോഷ് കുമാർ, പച്ചീരി ഫാറൂഖ്, ഷാൻസി നന്ദകുമാർ, പി. സീനത്ത്, മൻസൂർ നെച്ചിയിൽ, സലീം താമരത്ത്, സുനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ് കുമാർ, വിവിധ നഗരസഭ ഹെൽത്ത് ജീവനക്കാർ, യുവജന സംഘടന പ്രതിനിധികളായ ഷാഹിദ്, ഫൈസൽ, നിസ്സാം, മറ്റു സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.