'കൂടുതല്‍ കേന്ദ്ര വിഹിതം ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണം'
text_fieldsമലപ്പുറം: ജില്ലയില്‍ വിവിധ പദ്ധതി നിർവഹണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാര്യക്ഷമമായി നടപ്പാക്കി കൂടുതല്‍ കേന്ദ്ര വിഹിതം ജില്ലയിലേക്ക് ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ജില്ലതല കോഓഡിനേഷന്‍ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ 2021-22 വര്‍ഷത്തെ മൂന്നാം പാദ ദിശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജനയില്‍ കേന്ദ്ര, സംസ്ഥാനാവിഷ്കൃത പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി നിർദേശിച്ചു. പി.എം.ജി.എസ്.വൈയില്‍ സാഗി പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ദേശീയ ആരോഗ്യ ദൗത്യ പദ്ധതിയുടെ ഭാഗമായി നിലവിലെ കോവിഡ് സാഹചര്യത്തില്‍ ടെലിമെഡിസിന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. പഞ്ചായത്ത് റോഡുകളുടെ നവീകരണം ആരംഭിക്കുന്നതിന് മുമ്പ് ജല്‍ജീവന്‍ പദ്ധതികളിലുള്‍പ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിര്‍ദേശിച്ചു.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളായ, മഹാത്മാഗാന്ധി എന്‍.ആര്.ഇ.ജി.എസ്, പി.എം.എ.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ് ഭാരത് മിഷന്, ദേശീയ കുടുംബ സഹായനിധി, ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതി, എന്‍.എച്ച്.എം പദ്ധതികള്‍, ദേശീയ ഗ്രാമീണ ഉപജീവന മിഷന് (എന്‍.ആര്.എല്‍.എം), ഐ.സി.ഡി.എസ്, പ്രധാനമന്ത്രി പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, സമഗ്ര ശിക്ഷ അഭിയാന് പ്രധാന് മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം, പ്രധാനമന്ത്രി ജന്‍ധന്‍ യോജന തുടങ്ങിയവയുടെ പുരോഗതി ജില്ല വികസന കമീഷണര്‍ എസ്. പ്രേംകൃഷ്ണന്‍ അവതരിപ്പിച്ചു. യോഗത്തിൽ പി.വി. അബ്ദുൽ വഹാബ് എം.പി, എം.എല്‍.എമാരായ പി. നന്ദകുമാര്‍, മഞ്ഞളാംകുഴി അലി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ അധ്യക്ഷന്മാര്, ദിശ നോമിനേറ്റഡ് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.