Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇത് താൻ ടാ...

ഇത് താൻ ടാ പൊലീസ്...;വ​ഴി​യി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണം ക​ണ്ടെ​ത്തി ഉ​ട​മ​ക്ക് ന​ല്‍കി പൊ​ലീ​സു​കാ​ര​ന്‍

text_fields
bookmark_border
ഇത് താൻ ടാ പൊലീസ്...;വ​ഴി​യി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണം ക​ണ്ടെ​ത്തി ഉ​ട​മ​ക്ക് ന​ല്‍കി പൊ​ലീ​സു​കാ​ര​ന്‍
cancel

ച​ങ്ങ​രം​കു​ളം: പൊ​ലീ​സു​കാ​ര​ന്റെ അ​വ​സ​രോ​ചി​ത അ​ന്വേ​ഷ​ണ​മി​ക​വി​ല്‍ എ​റ​വ​ക്കാ​ട് സ്വ​ദേ​ശി​ക്ക് തി​രി​കെ ല​ഭി​ച്ച​ത് റോ​ഡി​ല്‍ ന​ഷ്ട​പ്പെ​ട്ട 50,000 രൂ​പ. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നാ​ണ് ച​ങ്ങ​രം​കു​ളം ടൗ​ണി​ല്‍ വെ​ച്ച് എ​റ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ അ​ട​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. വാ​ഹ​നം നി​ര്‍ത്തി​യ സ്ഥ​ലം മു​ത​ല്‍ ഫി​നാ​ൻ​സ് സ്ഥാ​പ​നം വ​രെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍ന്ന് ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ൽ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. സി.​പി.​ഒ സു​ജി​ത്ത് എ​ത്തി പ​ണം ന​ഷ്ട​പ്പെ​ട്ട പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​ൻ പ​ണം കൈ​ക്ക​ലാ​ക്കു​ന്ന​ത് ക​ണ്ടെ​ത്തി. സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ കൂ​ടു​ത​ല്‍ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച പൊ​ലീ​സു​കാ​ര​ന്‍ മൂ​ക്കു​ത​ല സ്വ​ദേ​ശി​യാ​ണ് പ​ണം കൈ​ക്ക​ലാ​ക്കി ക​ട​ന്ന് ക​ള​ഞ്ഞ​തെ​ന്ന് ക​ണ്ടെ​ത്തി. ക​ച്ച​വ​ട​ക്കാ​രി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ് ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി പ​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി ഇ​ല്ല എ​ന്ന​റി​യി​ച്ച​തോ​ടെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വെ​ച്ച് സി.​പി.​ഒ സു​ജി​ത്ത് പ​ണം ഹ​നീ​ഫ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policelost money
News Summary - The police found the lost money on the way and gave it to the owner
Next Story