അനധികൃതമായി നികത്തിയ വയലിലെ മണ്ണ് റവന്യൂ ഉദ്യോഗസ്ഥർ നീക്കിത്തുടങ്ങി
text_fieldsകാടാമ്പുഴ: അനധികൃതമായി നികത്തിയ സ്വകാര്യ വ്യക്തിയുടെ വയലിലെ മണ്ണ് റവന്യൂ ഉദ്യോഗസ്ഥർ നീക്കം ചെയ്യാനാരംഭിച്ചു. മാറാക്കര ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിലെ കീഴ്മുറി പാട ശേഖരത്തിൽ അനധികൃതമായി മണ്ണിട്ട് തരം മാറ്റിയ സ്ഥലത്തു നിന്നും തിരൂർ ആർ.ഡി.ഒ പി. സുരേഷിെൻറ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചത്.
കഴിഞ്ഞ ജൂൺ മാസത്തിലാണ് റോഡിനോട് ചേർന്ന വയൽ അനധികൃതമായി മണ്ണിട്ട് നികത്തിയത്. അനധികൃതമായി പാടം നികത്തിയതിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് കലക്ടർ റിപ്പോർട്ട് തേടി.
പരിശോധനയിൽ ഭൂമി മണ്ണിട്ട് തരം മാറ്റിയതായി കണ്ടെത്തി. തുടർന്ന് നിലം പൂർവസ്ഥിതിയിലാക്കുന്നതിന് ഭൂവുടമക്ക് റവന്യൂ അധികൃതർ നോട്ടീസ് നൽകിയെങ്കിലും 22 വർഷം മുമ്പ് തരം മാറ്റിയ ഭൂമിയാണെന്ന് പറഞ്ഞ് ഉടമ നിഷേധിച്ചു.
മണ്ണ് നീക്കി നിലം പൂർവസ്ഥിതിയിലാക്കുവാൻ വസ്തു ഉടമക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും പാലിക്കാത്തതിനെ തുടർന്നാണ് കലക്ടറുടെ നിർദേശപ്രകാരം വെള്ളിയാഴ്ച രാവിലെ റവന്യൂ ഉദ്യോഗസ്ഥർ കാടാമ്പുഴ പൊലീസിെൻറ സാന്നിധ്യത്തിൽ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചത്. ഇവിടെ നിന്നും നീക്കുന്ന മണ്ണ് താനാളൂർ സ്റ്റേഡിയ നിർമാണത്തിനാണ് ഉപയോഗിക്കുന്നത്.തിരൂർ താലൂക്ക് ഭൂരേഖ തഹസിൽദാർ പി.എം. മായ, മാറാക്കര വില്ലേജ് ഓഫിസർ കെ.സി. ജോയ്സി, കാടാമ്പുഴ സി.ഐ പ്രദീപ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.