താനൂരിലെ വീട്ടിൽ നിന്ന് എട്ട് പവനും 8000 രൂപയും കവർന്നു
text_fieldsതാനൂർ: താനൂർ നടക്കാവിൽ വീട്ടിൽ മോഷണം. നടക്കാവിലെ നെല്ലിക്കപ്പറമ്പിൽ നാസറിന്റെ വീട്ടിൽ നിന്ന് എട്ടു പവൻ സ്വർണാഭരണങ്ങളും 8000 രൂപയുമാണ് കവർന്നത്. അടുക്കള വാതിൽ വഴിയോ മുകൾ നിലയിലൂടെയോ ആണ് മോഷ്ടാവ് അകത്തു കയറിയതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
വീടിന്റെ ഒന്നാം നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകളുടെയും പേരക്കുട്ടിയുടെയും രണ്ട് സ്വർണമാലകളും രണ്ട് പാദസരങ്ങളും കട്ടിലിന് താഴെ കുടുംബശ്രീയിൽ അടയ്ക്കാനായി ബാഗിൽ സൂക്ഷിച്ചിരുന്ന 8000 രൂപയുമാണ് മോഷ്ടിച്ചത്.
അടുക്കള വാതിലും മുകൾനിലയിൽ പുറത്തേക്കുള്ള വാതിലും തുറന്നിട്ട നിലയിലായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തൊട്ടടുത്തുള്ള ഇരിപ്പിടത്തിൽ വസ്ത്രത്തിന്റെ ഭാഗം കൊണ്ട് കെട്ടിയിട്ടിരുന്നു. താനൂർ എസ്.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.