മഞ്ചേരിയിൽ മോഷ്ടാക്കൾ വിലസുന്നു; വ്യാപാരികൾ ആശങ്കയിൽ
text_fieldsമഞ്ചേരി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണശ്രമം. തുറക്കൽ - കച്ചേരിപ്പടി ബൈപാസിലെ ബ്രൗൺ ബീൻസ് കഫേ, കച്ചേരിപ്പടിയിലെ ഹോമിയോ ക്ലിനിക്, ബോയ്സ് സ്കൂളിന് മുന്നിലെ ചായക്കട എന്നിവിടങ്ങളിലാണ് സംഭവം. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് മോഷ്ടാവ് എത്തിയത്.
ബ്രൗൺ ബീൻസ് കഫേയുടെ ഷട്ടറിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകർക്കാനായിരുന്നു ശ്രമം. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പൂട്ട് തകർക്കാൻ സ്ഥാപനത്തിന്റെ പിറകിൽനിന്നും ഹോളോ ബ്രിക്സ് എടുക്കുന്നതും ദൃശ്യത്തിലുണ്ട്. എന്നാൽ ഷട്ടറിനുള്ളിൽ മരത്തിന്റെ വാതിൽ ആയതിനാൽ തകർക്കാനായില്ല. ഇതോടെ മോഷണശ്രമം ഉപേക്ഷിച്ചു. തലയിൽ തൊപ്പി വെച്ചും മുഖം മറച്ചുമാണ് മോഷ്ടാവ് എത്തിയത്.
നേരത്തെ ഇവരുടെ സഹോദര സ്ഥാപനായ കൗസർ കുഴി മന്തിയിലും മറ്റൊരു സ്ഥാപനമായ ഷിയാമി കിഡ്സ് സ്റ്റോറിലും മോഷണശ്രമം നടന്നിരുന്നു. പിന്നീട് ബൈപാസിലെ തന്നെ എമ്മി ലേഡീസ് സ്റ്റോറിലും മോഷണശ്രമം ഉണ്ടായി. മോഷ്ടാക്കൾ വിലസുന്നതിനാൽ വ്യാപാരികൾ ആശങ്കയിലാണ്. ബ്രൗൺ ബീൻസ് സ്ഥാപനമുടമ മുഹമ്മദ് ഇഹ്സാൻ മഞ്ചേരി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.