തിരൂരിൽ മോഷണം തുടർക്കഥയാവുന്നു
text_fieldsതിരൂർ: കോവിഡും ലോക്ഡൗണും മൂലം ദുരിതത്തിലായ ജനങ്ങൾക്ക് ഭീഷണിയായി തിരൂരിൽ മോഷണം തുടർക്കഥയാവുന്നു. പൊലീസിെൻറ ജാഗ്രതക്കുറവാണ് മോഷണ സംഘങ്ങൾക്ക് സഹായകമാകുന്നതെന്ന ആക്ഷേപം ശക്തമാണ്. ഏതാനും ദിവസങ്ങൾക്കിടെ തിരൂരിലും പരിസര പ്രദേശങ്ങളിലും നിരവധി മോഷണങ്ങളാണ് നടന്നത്.
ഇതിലൊന്നും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഏതാനും മാസങ്ങളായി മോഷണ, ലഹരി, മണൽ കടത്ത് സംഘങ്ങൾ തിരൂരിലും പരിസര പ്രദേശങ്ങളിലും വിലസുകയാണ്. പൊലീസ് അനാസ്ഥ വെടിയണമെന്ന ആവശ്യം വ്യാപാരികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ശക്തമായിരിക്കുകയാണ്.
ഗൾഫ് മാർക്കറ്റിൽ മോഷണം
തിരൂർ: ഗൾഫ് മാർക്കറ്റിലെ നാല് കടകളുടെ പൂട്ടുപൊളിച്ച് ലക്ഷത്തോളം രൂപ മോഷ്ടിച്ചതായി പരാതി. മാർക്കറ്റ് റോഡിലുള്ള മാസ് ഇലക്ട്രിക്കൽസിൽനിന്നാണ് പണം നഷ്ടമായത്. ബിസ്മി ടെക്സ്ൈറ്റൽസ്, ഫിർദൗസ് റെഡിമെയ്ഡ്, കടവത്ത് സ്റ്റോർ എന്നീ കടകളിലും മോഷണം നടന്നു. ഇവിടങ്ങളിൽനിന്ന് കുറച്ചുപണം മാത്രമാണ് നഷ്ടമായത്.
ലോക്ഡൗണിനുശേഷം കഴിഞ്ഞദിവസമാണ് തിരൂർ ഗൾഫ് ബസാർ തുറന്നത്. ആഴ്ചയിൽ മൂന്നുദിവസം തുറക്കാൻ അനുമതി ലഭിച്ചതിനാൽ തിങ്കളാഴ്ച കടകൾ തുറന്നിരുന്നു. ചൊവ്വാഴ്ച ചില കടകളുടെ പൂട്ടുതകർത്തതായി ശ്രദ്ധയിൽപെടുകയായിരുന്നു.
ഗൾഫ് മാർക്കറ്റ് അസോസിയേഷെൻറ പരാതിയിൽ സി.ഐ ടി.പി. ഫർഷാദിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വിയിൽനിന്ന് ലഭിച്ച സൂചനപ്രകാരമുള്ള മോഷ്ടാവ് ഓട്ടോയിൽ കുറ്റിപ്പുറം ഭാഗത്തേക്ക് പോയതായി ഓട്ടോ തൊഴിലാളികൾ മൊഴി നൽകി. അസോസിയേഷെൻറ നേതൃത്വത്തിൽ രാത്രി കാവൽ ഏർപ്പെടുത്തിയതായി അസോസിയേഷൻ സെക്രട്ടറി ഇബ്നുൽ വഫ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.