വലിയകുന്ന് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലും അയ്യപ്പക്ഷേത്രത്തിലും മോഷണം
text_fieldsഇരിമ്പിളിയം: മലബാർ ദേവസ്വത്തിന് കീഴിലുള്ള വലിയകുന്ന് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലും സമീപത്തെ അയ്യപ്പക്ഷേത്രത്തിലും മോഷണം. ഇരുക്ഷേത്രങ്ങളിലെയും ഭണ്ഡാരം കുത്തിത്തുറന്നാണ് കവർച്ച. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. നശിപ്പിച്ച ഭണ്ഡാരങ്ങള്‍ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ചു. നരസിംഹമൂര്‍ത്തി ക്ഷേത്രത്തിൽ നാലമ്പലത്തിലെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ മുഖ മണ്ഡപത്തിനടുത്തുള്ള ഭണ്ഡാരമാണ് തകർത്തത്. ശ്രീകോവിലിനുള്ളിൽ കയറിയിട്ടില്ല. അവസാനമായി ജൂൺ 23 നാണ് ക്ഷേത്ര അധികൃതർ ഭണ്ഡാരങ്ങൾ തുറന്നത്.
അയപ്പക്ഷേത്രത്തില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ ശ്രീകോവിലിനുള്ളിലും മോഷണശ്രമം നടത്തി. ശ്രീകോവിലിന്റെ പൂട്ട് പൊളിച്ചു. ഈ ക്ഷേത്രത്തിലെ സോപാനത്തിന് ഇരുഭാഗത്തുമുള്ള ഭണ്ഡാരങ്ങളുടെ പൂട്ട് പൊളിച്ചു. അയ്യപ്പ ക്ഷേത്രത്തില്‍ സി.സി.ടി.വി ഉണ്ടെങ്കിലും തിരിച്ചുവെച്ച നിലയിലായിരുന്നു. ക്ഷേത്രങ്ങള്‍ക്ക് മുന്നിലുള്ള ലൈറ്റുകളും എടുത്തുമാറ്റിയിട്ടുണ്ട്. ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകി. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.