മലപ്പുറം ജില്ലയിൽ ആരോഗ്യവകുപ്പിൽ നികത്താതെ കിടക്കുന്നത് 319 ഒഴിവുകൾ
text_fieldsമലപ്പുറം: ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിൽ 28 തസ്തികകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 319 ഒഴിവുകൾ. ആരോഗ്യ വകുപ്പിൽ നിലവിൽ എത്ര ഒഴിവുകളുണ്ടെന്ന പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിനാണ് ജില്ലതല അധികൃതർ ഈ റിപ്പോർട്ട് നൽകിയത്. ഒരു വർഷത്തിനിടെ വന്ന ഒഴിവുകളാണിത്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലാണ് കൂടുതൽ ഒഴിവുകൾ. 165 എണ്ണമാണ് റിപ്പോർട്ട് ചെയ്തത്. പട്ടികയിൽ പബ്ലിക് ഹെൽത്ത് നഴ്സ് വിഭാഗമാണ് രണ്ടാമത്. വിവിധ ഇടങ്ങളിലായി 44 ഒഴിവുകളുണ്ട്. മൂന്നാം സ്ഥാനത്തുള്ള ക്ലാർക്ക് തസ്തികയിൽ 14 ഒഴിവുകളുണ്ട്. ഈ തസ്തികയിൽ പി.എസ്.സി പട്ടിക പുറത്തിറക്കിയിട്ടുണ്ട്. നിയമന ശിപാർശ ലഭിക്കാത്തത് കാരണം തസ്തിക നികത്തപ്പെട്ടിട്ടില്ല.
ബാക്കി വരുന്ന ഒഴിവുകൾ ഇങ്ങനെ: ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് (രണ്ട്) 12 ഒഴിവ്, ഫാർമസിസ്റ്റ് 12, നഴ്സിങ് ഓഫിസർ ഗ്രേഡ് (ഒന്ന്, രണ്ട്) ഒമ്പത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് (ഒന്ന്) എട്ട്, കൺസൾട്ടന്റ് എട്ട്, ഡ്രൈവർ അഞ്ച്, ഓഫിസ് അറ്റൻഡന്റ് അഞ്ച്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് (രണ്ട്) അഞ്ച്, ലാബ് ടെക്നീഷ്യൻ ഒന്ന്, ഹെഡ് നഴ്സ്-സീനിയർ നഴ്സിങ് ഓഫിസർ രണ്ട്, നഴ്സിങ് സൂപ്രണ്ട് മൂന്ന്, ഒപ്റ്റോമെട്രിസ്റ്റ് ഒന്ന്, ക്ലാർക്ക് ടൈപ്പിസ്റ്റ് രണ്ട്, ടൈപ്പിസ്റ്റ് രണ്ട്, ഫീൽഡ് വർക്കർ നാല്, ഫീൽഡ് അസിസ്റ്റന്റ് രണ്ട്, ഹെൽത്ത് സൂപ്പർവൈസർ രണ്ട്, ജില്ല പബ്ലിക് ഹെൽത്ത് നഴ്സ് രണ്ട്, എം.സി.എച്ച് ഓഫിസർ ഒന്ന്, പ്ലബിക് ഹെൽത്ത് നഴ്സ് ട്യൂട്ടർ ഒന്ന്, അസിസ്റ്റന്റ് സർജൻ രണ്ട്, ഡെന്റൽ സർജൻ രണ്ട്, ജൂനിയർ കൺസൾട്ടന്റ് രണ്ട്, ഡെപ്യൂട്ടി ഡയറക്ടർ ഒന്ന്, അസിസ്റ്റന്റ് ഡയറക്ടർ രണ്ട് എന്നിങ്ങനെയാണ്. ഒഴിവുകൾ ആരോഗ്യ വകുപ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു -ഡി.എം.ഒ
മലപ്പുറം: വകുപ്പിൽ വരുന്ന ഒഴിവുകൾ അതത് ഘട്ടങ്ങളിൽ തന്നെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാറുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക. മറ്റ് നടപടികൾ സ്വീകരിക്കേണ്ടത് പി.എസ്.സിയാണ്. വിഷയം ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിലും അവതരിപ്പിച്ചിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.