മലപ്പുറം ജില്ലയിൽ 8,614 അതിദരിദ്ര കുടുംബങ്ങൾ
text_fieldsമലപ്പുറം: അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചു. 8614 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പ്രക്രിയ പൂര്‍ത്തീകരിച്ചത്.
പ്രാഥമിക ഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുതലത്തിലുള്ള ജനകീയ സമിതികള്‍ കൂടി 15,959 കുടുംബങ്ങളെയാണ് പട്ടികപ്പെടുത്തിയിരുന്നത്. ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങിയ സംഘം വിടുകളിലെത്തി പരിശോധിച്ചാണ് കുടുംബങ്ങളുടെ വിവര ശേഖരണം നടത്തിയത്. ജി.പി.എസ് സംവിധാനമുള്ള മൊബൈല്‍ ആപ് ഉപയോഗിച്ച് വീടുകളുടെ സ്ഥാനം ജിയോടാഗ് ചെയ്യുകയുമുണ്ടായി. കുടുംബങ്ങളുടെ എണ്ണം കൂടുതലായി കണ്ടെത്തിയ തദ്ദേശ സ്ഥാപനങ്ങളില്‍ ഉപസമിതികള്‍ ചേര്‍ന്ന് പട്ടിക പുനഃപരിശോധിച്ച ശേഷമാണ് അന്തിമമാക്കിയത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റിെൻറയും ജില്ല കലക്ടറുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, റീജനല്‍ ജോയന്റ് ഡയറക്ടര്‍ (നഗരകാര്യം), ജില്ല പ്ലാനിങ് ഓഫിസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്, ജില്ല മിഷന് കോഓഡിനേറ്റര്‍, കുടുംബശ്രീ, ഐ.കെ.എം ജില്ല ഓഫിസര്‍, കില ജില്ല ഫെസിലിറ്റേറ്റര്‍ എന്നിവരടങ്ങുന്ന ജില്ലതല സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കരട് ലിസ്റ്റ് ഗ്രാമ, വാര്‍ഡ് സഭയും ഭരണ സമിതികളും അംഗീകരിച്ചതോടെ അതി ദരിദ്രകുടുംബങ്ങളുടെ അന്തിമ പട്ടികയായി. പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള മൈക്രോപ്ലാനുകള്‍ 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തയാറാക്കി നടപ്പാക്കുമെന്ന് ജില്ല നോഡല്‍ ഓഫിസര്‍ ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.