ഫാഷിസത്തിന് മുന്നിൽ പരിമിതിയില്ലാതെ എഴുന്നേറ്റു നിൽക്കാനാകണം –ഡോ. തസ്ലീം റഹ്മാനി
text_fieldsകൊണ്ടോട്ടി: ഫാഷിസത്തിന് മുന്നിൽ പരിമിതിയില്ലാതെ എഴുന്നേറ്റ് നിൽക്കാനാകണമെന്നും അതിന് കഴിയുന്നവരെയാണ് തെരഞ്ഞെടുത്തയക്കേണ്ടതെന്നും മലപ്പുറം ലോക്സഭ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർഥി ഡോ. തസ്ലീം അഹമ്മദ് റഹ്മാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ ഇടത് വലത് മുന്നണികൾ ഫാഷിസത്തെ ചെറുക്കുന്ന കാര്യത്തിൽ പരാജയമാണെന്ന് അനുഭവം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇത്തവണ മലപ്പുറത്തെ കാറ്റ് മാറ്റി വീശാൻ തുടങ്ങിയിരിക്കുന്നു.
ജനങ്ങൾ എസ്.ഡി.പി.ഐയെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാഷിസത്തിനെതിരെ വലിയ യുദ്ധം നയിക്കുന്നതിന് വേണ്ടിയാണ് മലപ്പുറത്തുനിന്ന് അഞ്ച് വർഷത്തേക്ക് കുഞ്ഞാലിക്കുട്ടിയെ ഡൽഹിയിലേക്ക് അയച്ചത്. ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം കേരളത്തിൽ മന്ത്രിയാകണമെന്ന് ആഗ്രഹത്തോടുകൂടി യുദ്ധം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിവരുകയായിരുന്നു. ആരോഗ്യ-വ്യവസായ രംഗങ്ങളിൽ ജില്ല വളരെയേറെ പിന്നിലാണ്. എസ്.ഡി.പി.ഐ വിജയിച്ചാൽ മലപ്പുറത്തിെൻറ വികസനത്തിന് പ്രത്യേക പദ്ധതി കൊണ്ടുവരുമെന്നും തസ്ലീം റഹ്മാനി കൂട്ടിച്ചേർത്തു. സംസ്ഥാന സമിതി അംഗം എ.എ. റഹീം, ഹക്കീം കൊണ്ടോട്ടി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.