പി.പി.ഇ കിറ്റ് ധരിച്ച് അവർ പരീക്ഷ എഴുതി
text_fieldsപൂക്കോട്ടുംപാടം: കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ആദ്യം ഒന്ന് ആശങ്കപ്പെെട്ടങ്കിലും പി.പി.ഇ കിറ്റ് ധരിച്ചു എസ്.എസ്.എൽ.സി പരീക്ഷക്ക് അവരെത്തി.
പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥികളായ വിനയൻ, അർച്ചന എന്നിവരാണ് പരീക്ഷയെഴുതാൻ സ്കൂളിലെത്തിയത്. ചൊവ്വാഴ്ചയാണ് കോവിഡ് ടെസ്റ്റ് ഫലം വന്നപ്പോൾ പോസിറ്റിവാണെന്നറിഞ്ഞത്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ സ്കൂൾ അധികൃതരെ സമീപിച്ചു.
പ്രധാനാധ്യാപകൻ വി. സക്കീർ ഹുസൈെൻറ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷയെഴുതുവാൻ സ്കൂളിൽ പ്രത്യേകം സൗകര്യമൊരുക്കുകയായിരുന്നു. തുടർന്ന് പൂർവ വിദ്യാർഥികളും ട്രോമ കെയർ പ്രവർത്തകരുമായ ദിലീപ് കുമാറിെൻറയും എൻ. സുരേഷ് ബാബുവിെൻറയും സഹായത്തേടെയാണ് വിദ്യാർത്ഥികളെ പി.പി.ഇ കിറ്റണിഞ്ഞ് പരീക്ഷയ്ക്കെത്തിച്ചത്.
പരീക്ഷ ചോദ്യപേപ്പറുകളും ഉത്തര കടലാസുകളും അധ്യാപകരിൽ നിന്നും സ്വീകരിച്ച് പി.പി.ഇ കിറ്റ് ധരിച്ച ദിലീപ് വിദ്യാർഥികളെ സഹായിച്ചു. കുട്ടികളുടെ മാനസിക സമ്മർദം ഒഴിവാക്കാൻ കൂടെ നിൽക്കുകയും ചെയ്തു. തുടർന്ന് പരീക്ഷയ്ക്ക് ശേഷം സാനിറ്ററൈസ് ചെയ്ത ഉത്തര കടലാസുകൾ പ്രത്യേകം കവറുകളിലാക്കി അധ്യാപകരെ ഏൽപ്പിച്ചു.
എസ്.എസ്.എൽ.സി പരീക്ഷ കഴിയുന്നതുവരെ ഈ വിദ്യാർഥികളുടെ ചുമതല ട്രോമ കെയർ പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.