മാമാങ്കത്തിൽ കൊല്ലപ്പെട്ടവർക്ക് നിളയിൽ ബലിതർപ്പണം
text_fieldsതിരുനാവായ: മാമാങ്കകാലത്ത് നാവാ മണപ്പുറത്ത് കൊല്ലപ്പെട്ട വള്ളുവനാട്ടിലെ യോദ്ധാക്കൾക്ക് ത്രിമൂർത്തി സ്നാനഘട്ടിൽ ബലിതർപ്പണം നടത്തി ഭാരതപ്പുഴയുടെ ഉത്സവമായ മാഘമക മഹോത്സവത്തിെൻറ ചടങ്ങുകൾക്ക് തുടക്കം. വ്രതാനുഷ്ഠാനത്തോടെയാണ് വിശ്വാസികൾ കൊല്ലപ്പെട്ട യോദ്ധാക്കൾക്കായി ബലിതർപ്പണത്തിനെത്തിയത്.
ബ്രിട്ടീഷ് ഭരണത്തോടെ നിലച്ചുപോയ കേരളത്തിലെ ഏക നദീഉൽസവം ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷെൻറയും ഉഗ്ര നരസിംഹ ചാരിറ്റബിൾ ട്രസ്റ്റിെൻറയും നേതൃത്വത്തിൽ 2018ലാണ് പുനഃസ്ഥാപിച്ചത്.
മാഘമക മഹോത്സവത്തിെൻറ പ്രധാന ചടങ്ങായ നിള പൂജയും നിള ആരതിയും നടത്തുന്നതിനു മുമ്പ് മാമാങ്കത്തിൽ കൊല്ലപ്പെട്ട യോദ്ധാക്കൾക്ക് ബലിതർപ്പണം ചെയ്യണമെന്ന പ്രശ്ന വിധിയെ തുടർന്നാണ് ബലിതർപ്പണം തുടങ്ങിയത്.
മാഘമാസത്തിൽ 28 ദിവസം നിളയിൽ സപ്ത നദീ പ്രവാഹമുണ്ടാകുമെന്ന പരമ്പരാഗത വിശ്വാസമുള്ളതിനാൽ മാമാങ്കത്തിൽ കൊല്ലപ്പെട്ടവർക്കല്ലാതെ ബലിതർപ്പണം നടത്താൻ വേറേയും ആളുകൾ എത്തിയിരുന്നു. തിരുനാവായ ദേവസ്വം കർമി സി. രാധാകൃഷ്ണൻ കാർമികത്വം വഹിച്ചു.
ഉഗ്ര നരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വിമൽ, മാനേജിങ് ട്രസ്റ്റി എം. മുരളീധരൻ, മാഘമകം തിരുനാവായ സംഘാടക സമിതി പ്രസിഡന്റ് പി. രാധാകൃഷ്ണൻ, തവനൂർ കമ്മിറ്റി സെക്രട്ടറി ആർ.വി. ഗോപാലകൃഷ്ണൻ, മണികണ്ഠൻ പാലാട്ട്, കെ.പി. രാധ, പി.വി. സരോജിനിയമ്മ, എം. മീന, മോഹനൻ, ഗോപകുമാർ, കൃഷ്ണകുമാർ പുല്ലൂരാൽ, ദീപക് പൂന്തോട്ടത്തിൽ, ശശി കക്കോട്ടിൽ, കെ. വേലായുധൻ, എം. അരവിന്ദൻ, എം. ബാബു, മുരളി പടാട്ടിൽ, ടി. സഞ്ജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.