സമൂഹവിവാഹം, ഭൂമി ദാനം; കൈനിക്കരയിൽ കനിവിന്റെ കൈനീട്ടം
text_fieldsകാരത്തൂർ: മൂന്ന് യുവതികൾക്ക് മംഗല്യസൗഭാഗ്യം ഒരുക്കിയും ദയ ചാരിറ്റബിൾ ട്രസ്റ്റിന് ഭൂമി നൽകിയും വിദ്യാർഥികളുടെ പഠന സംവിധാനങ്ങളൊരുക്കാൻ കെട്ടിടവരുമാനം നൽകിയും നാടിന് മാതൃകയായി ഒരാൾ. കൈനിക്കര ചക്കണപറമ്പിൽ മുഹമ്മദലി എന്ന കുഞ്ഞിബാവ ഹാജിയും കുടുംബവുമാണ് ഈ മൂന്ന് മഹത്കാര്യങ്ങൾക്ക് അവസരമൊരുക്കിയത്. കൈനിക്കര മണ്ണേത്ത് അബ്ദുൽ റഹ്മാന്റെ മകൾ നുസൈബയും താനൂർ ഇരുമ്പുടശ്ശേരി മുഹമ്മദ് കോയയുടെ മകൻ ബഷീറും കാരത്തൂർ ചെറുവിള പുത്തൻ വീട്ടിൽ സലീമിന്റെ മകൾ ഷഫ്നയും കാരത്തൂർ മച്ചിഞ്ചേരി ചേക്കുവിന്റെ മകൻ അഫിലഹും മേടമ്മൽ താമിയുടെ മകൾ ബിന്ദുവും തെന്നല കമ്മള്ളിയിൽ ഗോവിന്ദന്റെ മകൻ സുരേഷ് ബാബുവുമാണ് ചടങ്ങിൽ വിവാഹിതരായത്.
കൈനിക്കരയിലെ ജീവകാരുണ്യ സംഘടനയായ ദയ ചാരിറ്റബിൾ ട്രസ്റ്റിന് അഞ്ച് സെന്റ് ഭൂമി ചടങ്ങിൽ നൽകി. കൂടാതെ മദ്റസയിലെ കുട്ടികളുടെ പഠന പുരോഗതിക്കായി രണ്ട് ഭവനങ്ങളുടെ വരുമാനവും അദ്ദേഹം നൽകി. കൈനിക്കരയിൽ നടന്ന 'സഫലം' പരിപാടി ഡോ. കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി, വൈസ് പ്രസിഡന്റ് അബ്ദുൽ ഫുക്കാർ, മുഹമ്മദ് ശരീഫ് ബാഖവി, സൈനുൽ ആബിദ് ഹുദവി, ഉമർ ദാരിമി ചേപ്പൂർ, അബ്ദുസ്സലാം ഫൈസി, ഡോ. ഇർഷാദ്, പി.എ. ബാവ, പി.പി. അബ്ദുറഹിമാൻ, എം.കെ. കുഞ്ഞിപ്പ, സുന്ദരൻ, എൻ.പി. ഹലീമ, എം. മുസ്തഫ ഹാജി, കെ. നാരായണൻ, ചെമ്മല അഷ്റഫ്, കെ.വി. ഹമീദ്, ടി.വി. മുജീബ്, കെ.പി. ഹൈദർകുട്ടി, കെ.പി. ഷരീഫ്, നൗഷാദ് പട്ടത്തൂർ, സി.പി. മുസ്തഫ, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.