‘വലിച്ചെറിയരുത്, തിരിച്ചറിയും’ കാമ്പയിന് തുടക്കം
text_fieldsതിരുനാവായ: ‘വലിച്ചെറിയരുത് - തിരിച്ചറിയും’ ജില്ലതല കാമ്പയിന് നിളയോരത്ത് തുടക്കം. സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ല സമിതിയും പരിസ്ഥിതി സംഘടനയായ തിരുന്നാവായ റീ എക്കൗയും താഴത്തറ എ പ്ലസ് അക്കാദമിയും ചേർന്നു പരിസ്ഥിതി വാരാചരണ ഭാഗമായി സംഘടിപ്പിച്ച കാമ്പയിൻ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ല പ്രസിഡന്റ് സുരേന്ദ്രൻ വെട്ടത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഉമ്മർ ചിറക്കൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ എം.പി.എ ലത്തീഫ് കുറ്റിപ്പുറം പരിസ്ഥിതിദിന സന്ദേശം നൽകി. വാർഡംഗം പറമ്പിൽ ഹാരിസ്, എൻ.ജി.ഒ ഭാരവാഹികളായ റിയാസ്, റാബിയ, റി എക്കൗ പ്രസിഡന്റ് സി. കിളർ, പൂവത്തിങ്ങൽ റഷീദ്, സിദ്ദീഖ് വെള്ളാടത്ത്, ഫസലു പാമ്പലത്ത്, എ പ്ലസ് അക്കാദമി പ്രതിനിധികളായ പി. യാദവ്, വൈശാഖ്, റാഷിദ് എന്നിവർ സംസാരിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽകരണ, ശുചീകരണ പ്രവർത്തനങ്ങളും വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ജില്ല വൈസ് ചെയർമാൻ അഡ്വ. കെ.എ. ബക്കർ സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.