ഉൾനാടൻ മീൻപിടിത്തക്കാർക്ക് ഉത്സവ പ്രതീതി
text_fieldsതിരുനാവായ: കനത്ത മഴയിൽ കായലുകളും പുഴകളും തോടുകളുമെല്ലാം നിറഞ്ഞൊഴുകിയതോടെ ഉൾനാടൻ മീൻപിടിത്തക്കാർക്ക് ഉത്സവ പ്രതീതി.
മുൻകാലങ്ങളിൽ ലഭിച്ച പല മത്സ്യങ്ങൾക്കും വംശനാശം വന്നെങ്കിലും കട്ല, വാള, ചേറാൻ, മുഷു, മഞ്ഞളേട്ട, വളർത്തുവാള, തിലോപ്പി, ചക്കപ്പൊണ്ണൻ തുടങ്ങി ഒരു കിലോഗ്രാം മുതൽ 15 കിലോഗ്രാം വരെയുള്ള മീനുകളാണ് അധികവും ലഭിക്കുന്നത്.
വലിയ പറപ്പൂർ താമരക്കായലിൽ അഞ്ച് വർഷമായി മീൻ പിടിക്കാത്തതിനാൽ അവിടെനിന്നും വളർത്ത് ഫാമുകളിൽ നിന്നുമുള്ള മത്സ്യങ്ങളാണ് ഏറെയും പാടശേഖരങ്ങളിലെ വെള്ളക്കെട്ടിലെത്തുന്നത്. വാലില്ലാപുഴ, പല്ലാറ്റുകായൽ, ഭാരതപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യങ്ങളും കുറവല്ല.
നീറുമീനിന് വിപണിയിൽ വൻ പ്രിയമാണ്. അതുകൊണ്ടു തന്നെ പല മത്സ്യങ്ങൾക്കും കിലോക്ക് 300 മുതൽ 500 രൂപവരെ വിലയുണ്ട്.
പല്ലാറ്റു കായലിൽ വെളുത്ത ചേറായതിനാൽ അവിടത്തെ മത്സ്യത്തിന് രുചി കൂടുമത്രെ. ഉൾനാടൻ മീൻപിടിത്തക്കാർക്ക് വർഷക്കാലത്ത മീൻവേട്ട ഹരമെന്നതിലുപരി ഉപജീവന മാർഗം കൂടിയാണ്. വെള്ളത്തിൽ നീന്താനും മുങ്ങാനും മുങ്ങാങ്കുഴിയിടാനും നല്ല പരിചയമുള്ളവർക്കേ മീൻവേട്ട നടത്താനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.