വെള്ളക്കെട്ടും കന്നി മഴയും മുണ്ടകൻ കർഷകരെ വിഷമത്തിലാക്കി
text_fieldsതിരുനാവായ: വെള്ളക്കെട്ടും കന്നിമഴയും എടക്കുളം പാടശേഖരത്തിലെ കർഷകരെ വിഷമത്തിലാക്കി.
സൗത്ത് പല്ലാർ-അജിതപ്പടി റോഡിലെ ഇടുങ്ങിയ പാലത്തിനടിയിലൂടെ വാലില്ലാപ്പുഴയിലെ വെള്ളം സുഗമമായി ഒഴിഞ്ഞുപോകാത്തതാണ് വെള്ളക്കെട്ടിനു കാരണം. ഇതിനുപരിഹാരം കാണാമെന്ന് അധികൃതർ മുമ്പ് ഉറപ്പു നൽകിയിരുന്നതാണെങ്കിലും ഒന്നും നടക്കാത്തതിൽ കർഷകർ അമർഷത്തിലാണ്.
ഈ വെള്ളക്കെട്ടുമൂലം മുണ്ടകൻ വിളയിറക്കാൻ ഇത്തവണ വളരെ വൈകിയാണ് നിലമൊരുക്കിയത്.
അൽപം ഉയരമുള്ള വാവൂർ പാട ശേഖരത്തിൽ നാടുതുടങ്ങിയെങ്കിലും കന്നിമഴ കൂടി വന്നതോടെ തിരുനാവായ എടക്കുളം പാടശേഖരത്തിലെ കർഷകർ എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലായിരിക്കുകയാണ്.
മഴ ഇനിയും തുടരുകയാണെങ്കിൽ നിലമൊരുക്കാനും മറ്റുമായി പതിനായിരക്കണക്കിന് രൂപയിറക്കിയ മുണ്ടകൻ വിള ഉപക്ഷിക്കേണ്ടി വരുമോ എന്ന വേവലാതിയും അവർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.